അബൂജ: കാഡുന സ്റ്റേറ്റില്‍ നിന്ന് 36 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നു. ജൂണ്‍ 28 ന് രാത്രിയാണ് സംഭവം. വീടുകളില്‍ കയറിയിറങ്ങിയാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയിരിക്കുന്നത്. ക്രൈസ്തവഗ്രാമത്തിലാണ് ഈ അപകടം നടന്നിരിക്കുന്നത്.
രാത്രി ഒമ്പതുമണിക്കാണ് ഇസ്ലാമിക തീവ്രവാദികള്‍ ഗ്രാമത്തിലെത്തിയത്. അവര്‍ ആളുകള്‍ക്ക് നേരെ വെടിവച്ചു.വീടുകള്‍ തകര്‍ക്കുകയും ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അജ്ഞാതമായസ്ഥലത്തേക്കാണ് ആളുകളെ കൊണ്ടുപോയിരിക്കുന്നത്. പോലീസില്‍ വിവരം അറിയിച്ചിട്ടുംവെളുപ്പിന് രണ്ടുമണിയോടെയാണ് അവരെത്തിച്ചേര്‍ന്നത്. ഗ്രാമവാസികള്‍ പറഞ്ഞു.
കത്തോലിക്കാ വൈദികനായ ഫാ. ജോണ്‍ മാര്‍ക്കിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്. ഇത് ആളുകളെ സംഭീതരാക്കിയിരിക്കുകയാണ്.