Thursday, September 18, 2025
spot_img
More

    ബഫര്‍ സോണ്‍ മന്ത്രിസഭാ തീരുമാനം അവ്യക്തം, ആശങ്കാജനകം: കെസിബിസി

    കൊച്ചി: ബഫര്‍സോണ്‍ വിഷയത്തില്‍ ജൂലൈ 27 ലെ മന്ത്രിസഭാ തീരുമാനം അവ്യക്തവും ആശങ്കാജനകവുമാണെന്ന് കെസിബിസി. ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പടുംവിധമല്ല മന്ത്രിസഭാതീരുമാനമെന്നാണ് ഇതു സംബന്ധിച്ച പ്രസ്താവന വായിക്കുമ്പോള്‍ മനസ്സിലാകുന്നതെന്ന് കെസിബിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

    2019 ലെ മന്ത്രിസഭാ തീരുമാനം മുഖവിലയ്‌ക്കെടുത്താണ് സുപ്രീം കോടതി ബഫര്‍സോണ്‍ സംബന്ധിച്ച് വിധി പ്രസ്താവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബഫര്‍സോണ്‍ സംബന്ധിച്ച 2019 ലെ മന്ത്രിസഭാ തീരുമാനം പൂര്‍ണ്ണമായും പിന്‍വലിച്ചു ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടിയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇക്കാര്യം സംബന്ധിച്ച് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം. സുപ്രീം കോടതി നിശ്ചയിച്ചിട്ടുളള സമയപരിധിക്കുള്ളില്‍ കൃത്യമായ ഡേറ്റാ സഹിതം സിഇസിയില്‍ നല്‍കേണ്ട അപ്പീലുകള്‍ സമര്‍പ്പിക്കണം. കെസിബിസി ആവശ്യപ്പെട്ടു.

    ബഫര്‍ സോണ്‍സംബന്ധിച്ച് നടപടിക്രമങ്ങളിലെ ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനും തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനുമായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പാലാരിവട്ടം പിഒസിയില്‍ കര്‍ഷകസംഘടനാപ്രതിനിധികള്‍ യോഗം ചേരും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗം ഉദ്ഘാടനം ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!