Sunday, December 22, 2024
spot_img
More

    മക്കളെ ഭയന്ന് മാതാപിതാക്കള്‍ കഴിയേണ്ട സാഹചര്യമാണ് ഇന്നുള്ളത്

    തിരുവനന്തപുരം: മക്കളെ ഭയന്നാണ് ഇന്ന് പല മാതാപിതാക്കളും ജീവിക്കുന്നതെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം.

    ആഗ്രഹങ്ങള്‍ സാധിച്ചുതന്നില്ലെങ്കില്‍ ആത്മഹത്യാഭീഷണി മുഴക്കുന്ന മക്കളും അത് ഭയന്ന് എന്തും സാധിച്ചുകൊടുക്കുന്ന മാതാപിതാക്കളും. മക്കളുടെയിടയില്‍ മാതാപിതാക്കള്‍ പല കാര്യങ്ങളിലും അറച്ചുനില്ക്കുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ മറ്റ് പലര്‍ക്കും കഴിയുന്നത്. കെആര്‍എല്‍സിസിയുടെ മുപ്പത്തിനാലാമത് ജനറല്‍ അസംബ്ലിയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.

    മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് വേണ്ടത്രശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍്തഥികളെ വിദ്യാര്‍ത്ഥികളായി കണ്ട് അവരെ അച്ചടക്കത്തോടെ നേരായരീതിയില്‍ പരിശീലിപ്പിക്കുന്ന സംവിധാനം ഇവിടെ ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!