വത്തിക്കാന്‍ സിറ്റി: കസഖിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുക്രെയന്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടെന്നും അതിനുളളസാധ്യതകള്‍ ആരായുകയാണെന്നും യുക്രെയ്ന്‍ അംബാസിഡര്‍ ആന്‍ഡ്രില്‍ യുറാഷ്. പാപ്പായുമായി ഓഗസ്റ്റ് ആറിന് ഇദ്ദേഹം കണ്ടുമുട്ടിയിരുന്നു.
യുക്രെയ്ന്‍ ജനത പാപ്പയ്ക്കുവേണ്ടി കാത്തിരിക്കുകയാണെന്നും കസഖിസ്ഥാന്‍സന്ദര്‍ശനത്തിന് മുമ്പ് യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നതിനെ അവര്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ട്വിറ്ററില്‍ ആന്‍ഡ്രില്‍ കുറിച്ചു. യുക്രെയ്ന്‍ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം പാപ്പാ വെളിപ്പെടുത്തിയിട്ടുണ്ടെന്നുംഅദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ന്‍ മാത്രമല്ല റഷ്യയും സന്ദര്‍ശിക്കാനുളള ആഗ്രഹം ഇതിനകംപലവട്ടം പാപ്പ വ്യക്തമാക്കിയിട്ടുണ്ട്, പാപ്പായെ സ്വീകരിക്കാന്‍ യുക്രെയ്ന്‍ റെഡിയാണെന്നും എന്നാല്‍ മോസ്‌ക്കോ സന്ദര്‍ശനത്തെക്കുറിച്ച്‌സംശയമുണ്ടെന്നും ആന്‍ഡ്രില്‍ വ്യക്തമാക്കി.
സെപ്തംബര്‍ 13-15 തീയതികളിലാണ് പാപ്പായുടെ കസഖ്‌സഥാന്‍ സന്ദര്‍ശനം, റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക കിറിലുമായി ഈ യാത്രയില്‍ കണ്ടുമുട്ടുമെന്ന് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത ലോക മതങ്ങളുടെ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ കസഖിസ്ഥാനിലേക്ക്‌പോകുന്നത്.