വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയും യുക്രെയ്ന്‍ പ്രസിഡന്‌റ് സൊളെന്‍സ്‌ക്കിയും തമ്മില്‍ വീണ്ടും ഫോണ്‍സംഭാഷണം നടത്തി. ആറു മാസം നീണ്ടുനില്ക്കുന്ന യുക്രെയ്ന്‍ യുദ്ധപശ്ചാത്തലത്തില്‍ ഇത് മൂന്നാംതവണയാണ് ഇരുനേതാക്കളും തമ്മില്‍ ഫോണ്‍സംഭാഷണം നടത്തിയത്.
ഇന്നലെയാണ് ഇതുസംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം നടന്നത്.തങ്ങള്‍ തമ്മില്‍ ഫോണ്‍സംഭാഷണം നടത്തിയെന്ന് പ്രസിഡന്റ് തന്നെയാണ് ട്വീറ്റ് ചെയ്തത്.
യുക്രെയ്ന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഇതിനകംപലവട്ടം ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബര്‍ 14,15 തീയതികളിലാണ് പാപ്പായുടെ കസഖിസ്ഥാന്‍ പര്യടനം.