Thursday, December 26, 2024
spot_img
More

    മൂന്നു മണിക്കൂര്‍ നേരം നീണ്ടുനിന്ന വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വിശുദ്ധനെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ?

    മൂന്നു മണിക്കൂര്‍ നേരം നീണ്ടുനിന്ന വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വിശുദ്ധന്‍ മറ്റാരുമല്ല, പാദ്രെ പിയോയാണ്. വിശുദ്ധന്റെ ഒരു ദിവസംആരംഭിക്കുന്നത് വെളുപ്പിന് മൂന്നര മണിയോടെയാണ്, വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങളാണ് ഈ സമയംനടത്തുന്നത്. അത് 5.30 വരെ നീളും. ഈ സമയമത്രയും ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമാണ് ചെലവഴിക്കുന്നത്. ഹൃദയത്തെ വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി സന്നദ്ധമാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന സമയം അദ്ദേഹം ക്രി്‌സ്തുവിന്റെ പീഡാസഹനങ്ങളിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്.

    അവയെല്ലാം അനുഭവിക്കാന്‍ വിശുദ്ധന് സാധിച്ചിരുന്നു.അതുകൊണ്ട് തന്നെ വളരെ വൈകാരികമായിട്ടായിരുന്നു പിയോ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. പലരും അദ്ദേഹത്തിനുണ്ടാകുന്ന മാറ്റം ശ്രദധയോടെയുംഭക്തിയോടെയും വീക്ഷിച്ചിട്ടുമുണ്ട്, മരണത്തിനടുത്തപോലെ പാദ്രെ പിയോയുടെ മുഖം ആ നിമിഷങ്ങളില്‍ വിവര്‍ണ്ണമാകും, പ്രകാശപൂരിതമാകും. കണ്ണുകളില്‍ നിന്ന് കണ്ണീര്‍പ്രവാഹമുണ്ടാകും.

    വിശുദ്ധ കുര്‍ബാനയിലെ ഓരോ വാക്കും ധ്യാനിച്ചും നിര്‍ത്തി നിര്‍ത്തിയുമാണ് അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നത് അപ്പവും വീഞ്ഞുമെടുത്ത് ആശീര്‍വദിക്കുന്നത് പത്തു മുതല്‍ പതിനഞ്ചു മിനിറ്റ് വരെ നീണ്ടുപോയിരുന്നു. ഇങ്ങനെയെല്ലാം ആയതുകൊണ്ടാണ് പാദ്രെ പിയോ അര്‍പ്പിച്ച വിശുദ്ധബലി മൂന്നു മണിക്കൂറോളം നീണ്ടുപോയത്.

    നഗ്നനേത്രങ്ങള്‍ കൊണ്ട് നാം കാണുന്നതോ ബാഹ്യമായി പങ്കെടുക്കുന്നതോ അല്ല കുര്‍ബാനയെന്നും അത് യഥാര്‍ത്ഥത്തില്‍ ഈശോയുടെ കാല്‍വരിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന അനുഭവമാണുണ്ടാക്കുന്നതെന്നും വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം നമ്മോട് പറയുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!