വത്തിക്കാന്‍ സിറ്റി: ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഇരുപത്തയ്യായിരത്തോളം പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘം തലവന്‍ കര്‍ദിനാള്‍ മാര്‍സലോ സെമരാറോ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
പുഞ്ചിരിക്കുന്ന പാപ്പ എന്ന പേരിലാണ് ജോണ്‍ പോള്‍ ഒന്നാമന്‍ അറിയപ്പെട്ടിരുന്നത്. വെറും 33 ദിവസം മാത്രമാണ് അദ്ദേഹം മാര്‍പാപ്പ പദവിയിലുണ്ടായിരുന്നത്. 1978 ആഗസ്റ്റ് 26 ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1978 സെപ്തംബര്‍ 28 ന് ദിവംഗതനായി.
2003ലാണ് ജോണ്‍ പോള്‍ ഒന്നാമന്റെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചത്.അര്‍ജന്റീനിയിലെ ബ്യൂണസ് അയേഴ്‌സില്‍ തീവ്രമായ മസ്തിഷ്‌ക്ക വീക്കവും അപസ്മാരവും മൂലം രോഗബാധിതയായ പെണ്‍കുട്ടിക്ക് ജോണ്‍പോള്‍ ഒന്നാമന്റെ മാധ്യസ്ഥം വഴി ലഭിച്ച അത്ഭുതരോഗസൗഖ്യമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് നയിച്ചത്.