ചൈനീസ് പ്രസിഡന്റും ഫ്രാന്‍സിസ് മാര്‍പാപ്പയും കണ്ടുമുട്ടുമോ?

വത്തിക്കാന്‍ സിറ്റി: ലോകം ഇപ്പോള്‍ ആകാംക്ഷയോടെ നോക്കുന്നത് ആ കൂടിക്കാഴ്ചയാണ്. ചൈനീസ് പ്രസിഡന്റ്ും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കണ്ടുമുട്ടുമോ.. കാരണം ഇരുനേതാക്കളും കസഖ്സ്ഥാനില്‍ ഒരേ ദിവസങ്ങളിലുണ്ട് എന്നതാണ് ഈ കൂടിക്കാഴ്ച സാധ്യമാകുമോ എന്ന ചിന്തയുണര്‍ത്തിയിരിക്കുന്നത്.

ചൈനീസ് പ്രസിഡന്റ് കസഖ്സ്ഥാന്‍ സന്ദര്‍ശിക്കുന്നത് സെപ്തംബര്‍ 14 നാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബര്‍ 13 മുതല്‍15 വരെ തീയതികളില്‍ കസഖിസ്ഥാനിലുണ്ട്, കസഖ്സ്ഥാന്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ചിരിക്കുന്ന ഇന്റര്‍ ഫെയ്ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പാപ്പയെത്തുന്നത്. കസഖിസ്ഥാന്‍പ്രസിഡന്റിന്റെ പ്ര്‌ത്യേക ക്ഷണപ്രകാരമാണ് ചൈനീസ് പ്രസിഡന്റ് രാജ്യത്തെത്തുന്നത്.

ഇത്തരമൊരു അപൂര്‍വ്വ അവസരം ഒത്തുവന്നിരിക്കുന്നതു കൊണ്ടാണ് ഇരുനേതാക്കന്മാരുടെയും കൂടിക്കാഴ്ചയെ ലോകം ആകാംക്ഷയോടെ നോക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates