ഓസ്‌ട്രേലിയായിലെ വിക്ടോറിയ സാന്‍ഡ്ഹര്‍സ്റ്റ് രൂപതയിലെ ഫാ. റോബ് ഗലീയ ട്വിറ്ററില്‍ പ്ങ്കുവച്ച സ്റ്റോറി അതിശയിപ്പിക്കുന്നതാണ്.
ക്രിസ്തുവിനെ പിന്തുടരാന്‍ ഒരു ഹൈന്ദവ യൂബര്‍ ഡ്രൈവറെ പ്രേരിപ്പിച്ച കഥയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്, സുവിശേഷപ്രഘോഷണത്തിനായി കാറില്‍ യാത്ര ചെയ്യുകയായിരുന്നു വൈദികന്‍. അപ്പോഴാണ് ഡ്രൈവര്‍, എവിടേയ്ക്ക് എന്തിന് പോകുന്നുവെന്ന് ചോദിച്ചത്.
താന്‍ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ പോകുന്നുവെന്നായിരുന്നുവൈദികന്റെ മറുപടി. ഡ്രൈവറെ ആ മറുപടി അതിശയിപ്പിച്ചു, എന്താണ് പ്രസംഗിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജീസസിനെക്കുറിച്ച് വൈദികന്‍ സംസാരിച്ചതുകേട്ട് ഡ്രൈവര്‍ അത്ഭുതപരതന്ത്രനായി.
കാര്‍ നിര്‍ത്തിയതിന് ശേഷം തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഡ്രൈവര്‍ അച്ചനോട് ആവശ്യപ്പെട്ടു. കണ്ണീരോടെയാണ് ഞങ്ങളുടെ യാത്രയം പ്രാര്‍ത്ഥനയും അവസാനിച്ചത്. അച്ചന്റെ കുറിപ്പ് പറയുന്നു. യൂബര്‍ ഡ്രൈവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം ഫോളവേഴ്‌സിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
സാധാരണമായ ഒരു യാത്രപോലും സുവിശേഷപ്രഘോഷണത്തിന് വേദിയാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. നമ്മുടെ സാധ്യതകളെ നാം ഇതുപോലെ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു.