മനില: ഫിലിപ്പൈന്‍സിലെ ആദ്യത്തെ കപ്പൂച്ചിന്‍ ബിഷപ് ജോസഫ് ബെനെഡിക്ട് അമാന്‍ദി ദിവംഗതനായി. ഫിലിപ്പൈന്‍സിലെ ഏക കപ്പൂച്ചിന്‍ മെത്രാന്‍ കൂടിയാണ് ഇദ്ദേഹം. ഇല്ലാഗന്‍രൂപതയിലെ മുന്‍ മെത്രാനായിരുന്ന ഇദ്ദേഹം ലിപ്ാ സിറ്റിയിലെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണമടഞ്ഞത്. 77 വയസായിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ മെത്രാന്‍സ്ഥാനത്ത് നിന്ന് രാജിവച്ച വ്യക്തിയായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു രാജി. സെപ്തംബര്‍ എട്ടിനായിരുന്നു രോഗബാധിതനായി ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസതടസം നേരിടുകയും ബോധരഹിതനായിത്തീരുകയും ചെയ്തു. രണ്ടു ദിവസം കോമായില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു അന്ത്യം.