മാതാവിനെ അംഗീകരിക്കുന്നത് പോരായ്മയായി കരുതുന്ന ചില കത്തോലിക്കര്‍ പോലുമുണ്ട്. മാതാവിനോടുള്ള ഭക്തി ദൈവത്തില്‍ നിന്ന് അകറ്റിക്കളയും എന്നാണ് അവരുടെ വിചാരം. മാതാവിനെ സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യേണ്ടതില്ല എന്നും അവര്‍ കരുതുന്നു.
പക്ഷേ അന്ത്യകാലത്ത് നമ്മെ സ്വര്‍ഗ്ഗീയ പിതാവിന്റെ പക്കലെത്തിക്കുന്നത് മാതാവിനോടുള്ള ഭക്തിയും ബഹൂമാനവുമാണെന്നതാണ് സത്യം. ഇക്കാര്യം പലരും തിരിച്ചറിയുന്നില്ല. മാതാവ് നമുക്കുവേണ്ടി മാധ്യസ്ഥം യാചിക്കുമ്പോള്‍ അത് ദൈവപിതാവിന് തള്ളിക്കളയാനാവില്ല. കാനായിലെ കല്യാണവിരുന്നും അവിടെ നടന്ന അത്ഭുതവും നമുക്കറിയാം. സമയമാകാതിരുന്നിട്ടും അമ്മയുടെവാക്കുകളെ ഈശോ തള്ളിക്കളഞ്ഞില്ല.അതാണ് അമ്മയുടെ വാക്കിന്റെ സ്വാധീനം.
അന്ത്യകാലത്ത് നമ്മെ രക്ഷിക്കുന്നത് മാതാവിനോടുള്ള ഭക്തിയാണെന്ന് പല ദര്‍ശനങ്ങളും വ്യക്തമാക്കുന്നു. അന്ത്യകാലങ്ങളില്‍ അമ്മയോടുള്ള പരിപൂര്‍ണ്ണമായ അനുസരണമുള്ളവര്‍ മാത്രമേ സ്വര്‍ഗ്ഗീയ പിതാവിന്റെ അനുഗ്രഹം കൊണ്ടുംദൈവത്തിന്റെ മഹനീയമായ അത്ഭുതങ്ങള്‍ കൊണ്ടും കൃപാവരങ്ങള്‍ കൊണ്ടും അനുഗ്രഹീതരാകൂ.
അതുകൊണ്ട് ഒരു കപ്പ് പായസത്തിന് വേണ്ടി മൂത്തവകാശസ്ഥാനം നഷ്ടപ്പെടുത്തിയ ഏസാവുമാരെപോലെയാകരുത് നാം. നമ്മെ സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ കഴിവുള്ള പരിശുദ്ധ അമ്മയുടെ കൈപിടിച്ചും കൂട്ടുചേര്‍ന്നും നമുക്ക് ഈ ലോകജീവിതം കൂടുതല്‍ നന്നായി ജീവിക്കാം. അമ്മയോടുള്ള സ്‌നേഹത്തില്‍ വളരാം. അമ്മയോടു നമുക്ക് കൂടുതലായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.