സെപ്തംബര്‍ പതിനഞ്ചാം തീയതിയാണ് തിരുസഭ വ്യാകുലമാതാവിന്റെ തിരുനാള്‍ ആചരിക്കുന്നത്. മാതാവിന്റെ ജീവിതത്തിലെ സന്താപങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. മാതാവിന്റെ ഏഴു വ്യാകുലങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ ദിവസം കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ഏറെ അനുഗ്രഹദായകമാണ്. ജപമാലയിലെ മറ്റ് രഹസ്യങ്ങളില്‍ നിന്ന് ഇവ വ്യത്യസ്തമാണ്.
എന്തൊക്കെയാണ്് മാതാവിന്റെ ഏഴു വ്യാകുലങ്ങള്‍?
1 നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കുമെന്ന് ശിമയോന്റെ പ്രവചനം
2 ഉണ്ണീശോയെ രക്ഷിക്കാനായി ഈജിപ്തിലേക്കുള്ള പലായനം
3 ദേവാലയത്തില്‍ വച്ച് യേശുവിനെ കാണാതെ പോയത്
4 കുരിശുമായി ഗാഗൂല്‍ത്തായിലേക്ക് നടന്നുനീങ്ങുന്ന യേശുവിനെ കാണുന്നത്
5 യേശുവിന്റെ കുരിശുമരണം
6 യേശുവിന്റെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നത്
7 യേശുവിന്റെ സംസ്‌കാരം
ഇന്നേ ദിവസം ഈ രഹസ്യങ്ങള്‍ ചൊല്ലി നമുക്ക് പ്രാര്‍ത്ഥിക്കാം. മാതാവിന്റെ പ്രത്യേക മാധ്യസ്ഥം തേടാം.