കീവ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധിയായി യുക്രെയ്്നിലെത്തിയ കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജസ്ക്കിക്ക് നേരെ വെടിവച്ചതായി വത്തിക്കാന്‍ അറിയിച്ചു. പക്ഷേ അദ്ദേഹത്തിന് അപകടത്തില്‍ പരിക്കേറ്റിട്ടില്ലെന്നും വത്തിക്കാന്‍ അറിയിച്ചു.
ഭക്ഷണവും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതിനിടയിലായിരുന്നു വെടിവച്ചത്. എന്റെ ജീവിതത്തിലെ ആദ്യസംഭവമാണ് ഇത്. എവിടേയ്ക്കാണ് ഓടിപ്പോകേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു.