ദൈവികമായ രക്ഷ സ്വീകരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പക്ഷേ രക്ഷ സ്വീകരിക്കാന്‍ നാം യോഗ്യരാണോ? ഇങ്ങനെയൊരു ചിന്ത പലര്‍ക്കുമില്ല.വ്യക്തമായ നിബന്ധനകളോടെയും ഉപാധികളോടെയും മാത്രമേ ഒരാള്‍ക്ക് ദൈവികമായ രക്ഷ കിട്ടുകയുള്ളൂ. ഏശയ്യാപ്രവാചകന്റെ പുസ്തകം 56:1 ല്‍ നാം വായിക്കുന്നതനുസരിച്ച് നമുക്ക് കിട്ടുന്ന വ്യക്തമായ ചിത്രം ഇപ്രകാരമാണ്. ന്യായംപാലിക്കുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുക. അപ്പോഴാണ് രക്ഷയ്ക്ക് നാം യോഗ്യരാവുന്നത്.
കര്‍ത്താവ് അരുളിച്ചെയ്യുന്നു ന്യായം പാലിക്കുക, നീതിപ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷ നല്കാന്‍ പോകുന്നു. എന്റെ നീതി വെളിപെടും.( ഏശയ്യ 56:1)
ദൈവത്തിന്റെ നീതി വെളിപെടുന്ന രണ്ടു മേഖലകളാണ് ഇവ. അതുകൊണ്ട് ദൈവികമായ നീതിക്ക് അര്‍ഹരാകാന്‍, രക്ഷ സ്വന്തമാക്കാന്‍ നമുക്ക് ന്യായംപാലിക്കുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യാം.