Friday, December 27, 2024
spot_img
More

    സകല തിന്മകളിലും നിന്ന് കാത്തുരക്ഷിക്കപ്പെടാനുളള പ്രാര്‍ത്ഥന

    നമ്മുടെ ഇടതും വലത്തും നമുക്ക് കാവല്‍ക്കാരനായി കര്‍ത്താവ് ഉള്ളപ്പോള്‍ നാം ആരെ ഭയക്കണം? നമുക്ക് മുമ്പേ കര്‍ത്താവ് വഴിയൊരുക്കാനായി കടന്നുപോകുമ്പോള്‍ നാം ആരെ ഭയക്കണം.? സകല തിന്മകളെയുമോര്‍ത്തുള്ള ആശങ്കകളില്‍ നിന്നു നമുക്ക് മോചിതരാകാന്‍ കര്‍ത്താവെന്ന കാവല്‍ക്കാരനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. സങ്കീര്‍ത്തനം 121 ഇപ്രകാരമുള്ള മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്. ഈ പ്രാര്‍ത്ഥന നമുക്ക് ഹൃദിസ്ഥമാക്കിഇങ്ങനെ പ്രാര്‍ത്ഥിക്കാം.,

    പര്‍വതങ്ങളിലേക്ക് ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. എനിക്ക് സഹായം എവിടെ നിന്ന് വരും? എനിക്ക് സഹായം കര്‍ത്താവില്‍ നിന്ന് വരുന്നു, ആകാശവും ഭൂമിയും സൃഷ്ടിച്ചകര്‍ത്താവില്‍ നിന്ന്.. നിന്റെ കാല്‍വഴുതുവാന്‍ അവിടുന്ന് സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവന്‍ ഉറക്കംതൂങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല. ഉറങ്ങുകയുമില്ല. കര്‍ത്താവാണ് നിന്‌റെ കാവല്‍ക്കാരന്‍. നിനക്ക് തണലേകാന്‍ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്. പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്മകളിലും നിന്ന് കര്‍ത്താവ് നിന്നെ കാത്തുകൊള്ളും. അവിടന്ന് നിന്റെ ജീവന്‍ സംരക്ഷിക്കും. കര്‍ത്താവ് നിന്റെ വ്യാപാരങ്ങള്‍ ഇന്നുമെന്നേക്കും കാത്തുകൊള്ളും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!