ഒരു നല്ല പ്രഭാതം ഒരുദിവസത്തെ മുഴുവന്‍ നിശ്ചയിക്കുന്നുവെന്നാണ പറയുന്നത്. നല്ലതുപോലെ ഒരു ദിവസംതുടങ്ങാന് കഴിഞ്ഞാല്‍ ആ ദിവസം മുഴുവന്‍ അതിന്റെ പ്രകാശത്തില്‍ നമുക്ക് മുന്നോട്ടുപോകാനാവും. എല്ലാദിവസത്തെയും മനോഹരമാക്കുന്നത് ദൈവികചിന്തയും ദൈവികമായ വഴിനടത്തലുമാണ്.
ദൈവിക വഴിനയിക്കല് നമ്മുടെ ജീവിതത്തെ എല്ലാവിധ അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നു. പ്രതികൂലമായ സംഭവവികാസങ്ങളില്‍ പോലും ദൈവകരം കാണാനും ദൈവകൃപയില്‍ ആശ്രയിക്കാനും അത് കരുത്തുനല്കുന്നു.
അതുകൊണ്ട് ഈ സങ്കീര്‍ത്തനം പ്രാര്‍ത്ഥിച്ച് നമുക്ക് ഓരോ ദിവസവും ആരംഭിക്കാം.
പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ.( സങ്കീ 90:14)