ദൂരാരോപണങ്ങളുടെ മുള്ളുകള്‍ കൊള്ളാത്തവരായി ആരെങ്കിലുമുണ്ടാവുമോ? സ്വഭാവികമായും അത്തരം സന്ദര്‍ഭങ്ങളില്‍ നാം ചെയ്യുന്നത് ആ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ന്യായം കണ്ടെത്തുകയും മറ്റാര്‍ക്കെങ്കിലും എതിരെ കുറ്റംആരോപിക്കുകയോ ഒക്കെയാണ്.
എന്നാല്‍ തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ശ്രമം വെറും മാനുഷികമാണ്. പകരം നാം ചെയ്യേണ്ടത് ദൈവത്തില്‍ ആശ്രയിക്കുകയാണ്. കര്‍ത്താവില്‍ ആശ്രയം കണ്ടെത്തുകയാണ്.
സങ്കീര്‍ത്തനം27 ഇക്കാര്യമാണ് പറയുന്നത്.
എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോള്‍ അവര്‍തന്നെ കാലിടറി വീഴും. ഒരുസൈന്യംതന്നെ എനി്‌ക്കെതിരെപാളയമടിച്ചാലും എന്റെ ഹൃദയം ഭയംഅറിയുകയില്ല. എനിക്കെതിരെ യുദ്ധമുണ്ടായാലും ഞാന്‍ ആ്ത്മധൈര്യം വെടിയുകയില്ല. ഒരു കാര്യം മാത്രം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു. ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു. കര്‍ത്താവിന്റെ മാധുര്യംആസ്വദി്ക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടത്തെ ഹിതംആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടത്തെ ആലയത്തില്‍ വസിക്കാന്‍ തന്നെ.(സങ്കീര്‍ത്തനം27 2-4)
കര്‍ത്താവില്‍ ആശ്രയിക്കുകയും കര്‍ത്താവ് വഴിനയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ദുരാരോപണങ്ങളെയുംനേരിടാനുള്ള കരുത്തുണ്ടാകും. അവര്‍ ദൈവത്തിന്റെ ഹിതം മാത്രമേ അന്വേഷിക്കുന്നുള്ളൂ.നമ്മുടെ മുന്നോട്ടുളള ജീവിതയാത്രയില്‍ ഇക്കാര്യം മറക്കാതിരിക്കാം.