Thursday, November 21, 2024
spot_img
More

    വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ ശുഷ്‌ക്കാന്തിയുള്ളവരായിരിക്കണമെന്ന് ഈ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നതിന്റെ കാരണമെന്ത്?

    വിശുദ്ധിയും ദൈവഭക്തിയും കുറഞ്ഞുവരികയോ ഇല്ലാതായിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാംഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ദൈവത്തെക്കുറിച്ചുള്ള സ്മരണയും ദൈവകല്പനകളെക്കുറിച്ചുള്ള അജ്ഞതയുമാണ് ഇത്തരമൊരുലൗകിക ജീവിതം നയിക്കാന്‍ പലരെയുംപ്രേരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ക്രിസ്തുവിന്റെ രണ്ടാം വരവും ഇവര്‍ അവഗണിച്ചുകളയുന്നു.

    അത്തരമൊരു ചിന്തയുംവിശ്വാസവും നമ്മളില്‍പലരില്‍ നിന്നും സാത്താന്‍ എടുത്തുകളഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ നാംതീര്‍ത്തും ലൗകികരായി ജീവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ക്രിസ്തുവിന്റെ രണ്ടാം വരവ് ഒരു യാഥാര്‍ത്ഥ്യമാണെന്ന് തിരുവചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

    കര്‍ത്താവിന്റെ ദിനം കളളനെപോലെ വരും, അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും.മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞുചാമ്പലാകും. ഭൂമിയും അതിലുള്ളസമസ്തവും കത്തിനശിക്കും.( 2 പത്രോസ് 3;10)

    ഇത്തരമൊരു സാഹചര്യത്തിലാണ് വിശുദ്ധിയോടും ദൈവഭക്തിയോടും കൂടി ജീവിക്കേണ്ടതിന്റെ പ്രസക്തിവര്‍ദ്ധിക്കുന്നത്. വചനം തുടര്‍ന്ന് പറയുന്നത് ഇങ്ങനെയാണ്:

    ഇവയെല്ലാംനശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌ക്കാന്തിയുള്ളവരായിരിക്കണം.( 2 പത്രോസ് 3;11)

    അതുകൊണ്ട് നമുക്ക് വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ വളരെ ശുഷ്‌ക്കാന്തിയുള്ളവരായിരിക്കാം. ആകാശം തീയില്‍വെന്തു നശിക്കുകയുംമൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന ദൈവത്തിന്റെ ആഗമനദിവസത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും( 2 പത്രോസ് 3:12) ചെയ്യാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!