ഒക്കലഹോമ: ഹോളി ഫാമിലി കത്തീഡ്രലിന് തീ കൊളുത്താന്‍ ശ്രമം. ദേവാലയവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന വ്യക്തിയെ വാള് കൊണ്ട് ആക്രമിക്കാനും പിന്നീട് ദേവാലയത്തിന് തീ കൊളുത്താനുമായിരുന്നു അക്രമിയുടെ ശ്രമം. ദേവാലയത്തില്‍ ആ സമയം കുറച്ചു കുട്ടികളുമുണ്ടായിരുന്നു.
എന്നാല്‍ ആര്‍ക്കും അപകടമോ പരിക്കുകളോസംഭവിച്ചിട്ടില്ല. പോലീസ് വേഗം തന്നെ അക്രമിയെ കീഴ്പ്പെടുത്തി. ടുള്‍സ പോലീസ് ചീഫ് വെന്‍ഡെല്‍ ഫ്രാങ്കഌന്‍ ഔദ്യോഗികമായി ട്വീറ്റ് ചെയ്തതാണ് ഇ്ക്കാര്യം. ബുധനാഴ്ച രാത്രി 9.14 നാണ് പോലീസ് ഉദ്യോഗസ്ഥന് ട്വീറ്റ് ചെയ്തത്.
അന്നേദിവസം വൈകുന്നേരമായിരുന്നു സംഭവം. 5.30 ന് പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. ദേവാലയത്തിന്റെ ജനാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.