രക്ഷിക്കപ്പെട്ടവര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചിലരെ നാം പലയിടങ്ങളിലും വച്ച് കണ്ടുമുട്ടിയിട്ടുണ്ടാവാം. നമ്മെ കണ്ടപാടെ അവര്‍ ചോദിക്കുന്ന ഒരു ചോദ്യം നിങ്ങള്‍ രക്ഷിക്കപ്പെട്ടോ എന്നാണ്. ദൈവശാസ്ത്രപരമായി വലിയ പാണ്ഡിത്യമോ അറിവോ ഇല്ലാത്ത സാധാരണക്കാരാണ് നാമെങ്കില്‍ ഈ ചോദ്യത്തിന് മുമ്പില്‍ പതറിപ്പോകും. നാം ആശയക്കുഴപ്പത്തിലുമാകാം.
ഇത്തരക്കാരോട് പറയേണ്ട മറുപടി ദൈവശാസ്ത്രവിദഗദരായ വ്യക്തികള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്
നീ രക്ഷിക്കപ്പെട്ടുവോ എന്ന ചോദ്യത്തിന് നല്‌കേണ്ട മറുപടി ഞാന്‍ രക്ഷിക്കപ്പെട്ടു എന്ന് തന്നെയായിരിക്കണം,.കാരണം നാം മാമ്മോദീസയിലൂടെ ഈശോയെ രക്ഷകനായി ഏറ്റുപറഞ്ഞപ്പോള്‍ മുതല്‍ നാം രക്ഷയുടെ അനുഭവത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. അതുകൊണ്ട് അടുത്തതായി പറയേണ്ട മറുപടി ഞാന്‍ രകഷ പ്രാപിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്.
ക്രിസ്തു കേന്ദ്രീകൃതമായി ജീവിക്കുന്ന എല്ലാവരും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്ന എല്ലാവരും രക്ഷ പ്രാപിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇനി മറ്റൊരു മറുപടി കൂടിചിലര്‍ക്ക് പറയാം, രക്ഷിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട് എന്നതാണ് ആ മറുപടി.
ദൈവവിശ്വാസത്തിലും സ്‌നേഹത്തിലും ദൈവികപദ്ധതികളോടുള്ള വിധേയത്വത്തിലും ആയിരിക്കുമ്പോഴാണ് ഓരോ വ്യക്തികളുംരക്ഷ പ്രാപിക്കുന്നത്.
ഇതിനെല്ലാം പുറമെ, ആകാശത്തിന്‍കീഴില്‍ മനുഷ്യരുടെ രക്ഷയ്ക്കായി ഈശോ എന്ന നാമമല്ലാതെ മറ്റൊരു നാമവുംനല്കപ്പെട്ടിട്ടില്ല(അപ്പ.4:12) എന്ന തിരുവചനത്തില്‍ നമുക്ക് ഉറച്ചുവിശ്വസിക്കുകയും ചെയ്യാം.
ഈശോയേ എന്റെ രക്ഷകാ..