തിരുവനന്തപുരം: തിരുവനന്തപുരം രൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് തോമസ് ജെ നെറ്റോയ്ക്ക് ഒക്ടോബര്‍ 15 ന് പാലിയം സമ്മാനിക്കും വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലിയോപോള്‍ഡോ ജിറേല്ലിയാണ് പാലിയം അണിയിക്കുന്നത്. വൈകുന്നേരം നാലു മണിക്ക് പാളയം സെന്റ് ജോസഫ് കത്തീഡ്രലിലാണ് ചടങ്ങ്.
ലോകമെങ്ങുമുളള പുതിയ ഇടയന്മാര്‍ക്കായി ജൂണ്‍ 29 നാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് മാര്‍പാപ്പമാര്‍ പാലിയം നല്കുന്നത്. അതനുസരിച്ച് ആര്‍ച്ച് ബിഷപ് തോമസ് ജെ നെറ്റോയും ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് പാലിയം കൈകളില്‍ സ്വീകരിച്ചിരുന്നുവെങ്കിലും അത് അണിയിക്കുന്ന ചടങ്ങ് നടക്കുന്നത് അതാത് രൂപതകളില്‍ വച്ചാണ്.
ഐക്യത്തിന്റെയും പരിശുദ്ധ സിംഹാസനത്തോടുള്ള കൂട്ടായ്മയുടെയും പ്രതീകമാണ് പാലിയം.