മോസ്ക്കോ:ഒടുവില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക യുദ്ധത്തിനെതിരെ നയം വ്യക്തമാക്കി യുദ്ധത്തിന് ഒരിക്കലും വിശുദ്ധമാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായുമില്ല.
വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മീറ്റിങ്ങില്‍ ആക്ടിംങ് ജനറല്‍ സെക്രട്ടറി ഫാ. ലോവന്‍ സൗസായോട് സംസാരിക്കുകയായിരുന്നു പാത്രിയാര്‍ക്ക.
സഭയോ ക്രൈസ്തവരോ യുദ്ധത്തെയോ കൊലപാതകത്തെയോ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും സഭയും ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നത് സമാധാനസൃഷ്ടാക്കളാകാനും ജീവന്റെ സംരക്ഷകരാകാനുമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് പുടിന്‍ അധികാരത്തിലെത്തിയതെന്നും അത് വലിയൊരു ഉത്തരവാദിത്തമാണെന്നും പാത്രിയാര്‍ക്ക കിറില്‍ അടുത്തയിടെയാണ് പ്രസ്താവിച്ചത്.
വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രതിനിധികള്‍ റഷ്യയിലെത്തിയതിനെ അഭിനന്ദിക്കാനും കിറില്‍ മറന്നില്ല. വേ്ള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രതിനിധികള്‍ മിഡില്‍ ഈസ്റ്റും യുക്രെയ്‌നും സന്ദര്‍ശിച്ചതിന് ശേഷമാണ് റഷ്യയിലെത്തിയത്.