പുതിയ നിയമവും പഴയ നിയമവും ഒന്നുപോലെ നരകത്തെക്കുറിച്ച് ആവര്‍ത്തിച്ചുപറയുന്നുണ്ട്.. 2 ദിന 28:,3,33:6 എന്നിവയിലാണ് പഴയനിയമപുസ്തകങ്ങളില്‍ നരകത്തെക്കുറിച്ച് പറയുന്നത്. അതുപോലെ ജെറ :7:32 ലും നരകത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
തീ നീറിക്കത്തുകയും ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ മൂലം എന്നും പുഴുക്കള്‍ ഇഴയുന്നതുമായ സ്ഥലമാണ് നരകമെന്നാണ് ഇവിടെ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
പുഴു ചാകാത്തതും തീ കെടാത്തതുമായസഥലം എന്നാണ് നരകത്തെ മര്‍ക്കോ സുവിശേഷകന്‍ വിശേഷിപ്പിക്കുന്നത്. ഈശോ നല്കിയ പഠനങ്ങളിലും ഉപമകളിലും നിത്യശിക്ഷ അഥവാ നരകം എന്ന ചിന്ത നല്കുന്നുണ്ട്. ഒരിക്കലും കെടാത്ത തീ, അഗ്നികുണ്ഡം, നരകാഗ്നി, വിലാപത്തിന്റെും പല്ലുകടിയുടെയും ഇടം പുറത്തെ അന്ധകാരം ഇങ്ങനെ നിരവധിയായ സൂചനകള്‍ പുതിയ നിയമത്തില്‍ നരകത്തെക്കുറിച്ച് കാണാം.
രണ്ടാമത്തെ മരണമെന്നും അഗ്നിതടാകമെന്നുമാണ് വിശുദ്ധ യോഹന്നാന്‍ വെളിപാടു പുസ്തകത്തില്‍ നരകത്തെ വിശേഷിപ്പിക്കുന്നത്.
ഇതെല്ലാം വ്യക്തമാക്കുന്നത് നരകം ഒരു യാഥാര്‍ത്ഥ്യമാണ് എന്നുതന്നെയാണ്.
നിരീശ്വരവാദികളും മറ്റും പ്രസംഗിക്കുന്നതു പോലെ നരകവുമില്ല സ്വര്‍ഗ്ഗവുമില്ല എല്ലാംഈ ഭൂമിയില്‍ തന്നെ തീരും എന്ന മട്ടില്‍ ജീവിക്കരുതേ.സ്വര്‍ഗത്തെക്കുറിച്ചുളള പ്രതീക്ഷയോടെ അത്തരമൊരു ജീവിതം നമുക്ക് നയിക്കാം.