ഓരോ വ്യക്തിയും സ്വന്തം പ്രവൃത്തികള്‍ വിലയിരുത്തുമ്പോള്‍ സംഭവിക്കുന്നതിനെക്കുറിച്ച് ബൈബിള്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്നറിയാമോ?

മറ്റുള്ളവരുടെ പ്രവൃ്ത്തികളെയും ജീവിതത്തെയും നോക്കി താരതമ്യം നടത്തുകയുംഅങ്ങനെ വിഷമിക്കുകയും ചെയ്യുന്ന ധാരാളം പേര്‍ നമുക്ക് ചുറ്റിനുമുണ്ട്. അവനെ പോലെ എത്തിയില്ലല്ലോ,അവന്റെ അത്ര വളര്‍ന്നില്ല്‌ല്ലോ,അവനെപോലെ വലിയ വീട് ഇല്ലല്ലോ ഇങ്ങനെ താരതമ്യത്തിന്റെ ഭാരവുമായി ജീവിക്കുന്നവര്‍ ഒരുപാടുണ്ട്. അതുപോലെ അവന്റെ കഴിവ്..സൗന്ദര്യം.. ഇങ്ങനെയും ചില താരതമ്യങ്ങളുണ്ട്. ഇത്തരത്തിലുളള താരതമ്യങ്ങളെകൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് തിരുവചനം ഇപ്രകാരം പറയുന്നത്,

എന്നാല്‍ ഓരോ വ്യക്തിയും സ്വന്തം ചെയ്തികള്‍ വിലയിരുത്തട്ടെ. അപ്പോള്‍ അഭിമാനിക്കാനുള്ള വക അവനവനില്‍തന്നെയായിരിക്കും. മറ്റുളളവരിലായിരിക്കുകയില്ല( ഗലാത്തിയ 6:4)

മറ്റുള്ളവരിലെ നന്മ കണ്ടെത്തുന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് അവനവനെക്കുറിച്ച് തന്നെ മതിപ്പുണ്ടാകുന്നതും. മന:ശാസ്ത്രജ്ഞര്‍ പോലും സമ്മതിക്കുന്ന ഇക്കാര്യം എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ദൈവനിവേശിതമായി എഴുതപ്പെട്ടിരിക്കുന്നു. ആകയാല്‍ മറ്റുള്ളവരുമായി താരതമ്യം നടത്താതെ സ്വന്തം പ്രവൃത്തികളെ വിലയിരുത്തി അഭിമാനിക്കാന്‍ ശ്രമിക്കാം നമുക്ക്.

ദൈവാത്മാവ് നമ്മില്‍ വസിക്കുന്നുവെന്നതുതന്നെയാണ് നമുക്ക് നമ്മില്‍തന്നെ അഭിമാനിക്കാനുള്ള ഏറ്റവും വലിയസംഗതിയെന്ന് മറക്കാതിരിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates