Friday, January 2, 2026
spot_img
More

    ‘ കന്യാമേരി എന്റെ ഏറ്റവും മനോഹരമായ സ്‌നേഹമാകുന്നു’യഹൂദ നടന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചപ്പോള്‍ തുറന്നു പറഞ്ഞത്…

    പരിശുദ്ധ കന്യാമറിയം തന്റെ ഏറ്റവും മനോഹരമായ സ്‌നേഹമാകുന്നുവെന്ന് യഹൂദ നടന്‍ ഗാദ് എല്‍മലേഹ്. കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതായുള്ള തന്റെ പ്രഖ്യാപനത്തിലാണ് അദ്ദേഹം ഈ വെളിപെടുത്തല്‍ നടത്തിയിരിക്കുന്നത്.

    യഹൂദ മതത്തില്‍ നിന്ന് കത്തോലിക്കാ മതത്തിലേക്ക് ആകൃഷ്ടനായതിന് പിന്നില്‍ മാതാവ് നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അ്‌ദ്ദേഹം പറഞ്ഞു. മാമ്മോദീസായില്‍ ഇദ്ദേഹം സ്വീകരിച്ചപേര് ജീന്‍ മേരി എന്നാണ്. 51കാരനായ ഇദ്ദേഹം തന്റെ മാനസാന്തരകഥ സ്റ്റേ എ വൈല്‍ എന്ന പുതിയ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

    ചെറുപ്രായം മുതല്‌ക്കേ കന്യാമാതാവിന്റെ ചിത്രം താന്‍ കണ്ടിരുന്നുവെന്നും ആ ചിത്രം അന്നുമുതല്‌ക്കേ തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും ഫ്രഞ്ച് ന്യൂസ്‌പേപ്പറിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. കുട്ടിക്കാലത്ത് ക്രൈസ്തവദേവാലയത്തില്‍ പോകുന്നതിന് നിരോധനമുണ്ടായിരുന്നു. അതൊരു പാപമായിട്ടാണ് കരുതിയിരുന്നത്. എന്നിട്ടും ആറേഴ് വയസുള്ളപ്പോള്‍ ഒരു ദിവസം ദേവാലയത്തില്‍ കയറി. അവിടെ ചീത്തയായിയാതൊന്നും കാണുന്നില്ലല്ലോയെന്ന് അതിശയിച്ചു. എല്‍മലേഹ് അഭിമുഖത്തില്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!