ക്രിസ്തുവിന്റെ രണ്ടാം വരവില്‍ മറിയംവഴിയാണ് ക്രിസ്തു അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും സേവിക്കപ്പെടുകയും ചെയ്യേണ്ടത്. ഇതിനായി മറിയത്തെ ദൈവം അന്ത്യകാലങ്ങളില്‍വെളിപെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിനുള്ള കാരണങ്ങളെക്കുറിച്ച് ദൈവമനു്ഷ്യന്റെ സ്‌നേഹഗീതയില്‍ പറയുന്നത് ഇപ്രകാരമാണ്.
1ലോകത്തിന് അറിയപ്പെടാതിരിക്കാനുള്ള ആനൂകൂല്യം ദൈവത്തില്‍ നിന്നും അപ്പസ്‌തോലന്മാരില്‍ നിന്നും സുവിശേഷകന്മാരില്‍ നിന്നും പ്രാപിച്ചുകൊണ്ട് മറിയം തന്റെ ജീവിതകാലത്ത് അഗാധമായ എളിമയാല്‍ തന്നെതന്നെ നിസ്സാരയാക്കി.
2 മറിയത്തിലൂടെയാണ് മനുഷ്യര്‍ ദൈവത്തെ സ്തുതിക്കാനും മഹത്വപ്പെടുത്തുവാനും അവിടുന്ന് ആഗ്രഹിക്കുന്നത്. കാരണം സ്വര്‍ഗ്ഗത്തില് മഹത്വം വഴിയും ഭൂമിയില്‍ കൃപാവരത്താലും മറിയം ദൈവത്തിന്റെ അതുല്യസൃഷ്ടിയാണ്.
3 ക്രിസ്തു ദൃശ്യനാവുകയും അറിയപ്പെടുകയും ചെയ്യാന്‍ അവള്‍ ദൃ്ശ്യയാകുകയും അറിയപ്പെടുകയുംവേണം.
4 ക്രിസ്തുവിനെ സമീപിക്കുവാനും അവിടുത്തെപൂര്‍ണ്ണമായും കണ്ടെത്തുവാനുമുള്ള സുനിശ്ചിതവും പരിശുദ്ധവും സുഗമവുമായ മാര്‍ഗ്ഗമാണ് മറിയം.
5 അന്ത്യകാലങ്ങളില്‍ മാതൃസഹജമായ വാത്സല്യത്തോടെ മറിയം കരുണയിലും ശക്തിയിലുംകൃപാവരത്തിലും പൂര്‍വ്വാധികം ശോഭിതയാവണം.