Saturday, March 15, 2025
spot_img

ഓരോ ദിവസവും സന്തോഷിക്കാം, ഈ വിശുദ്ധന്‍ പറയുന്നത് അനുസരിച്ചാല്‍ മതി

നഴ്‌സിയായിലെ വിശുദ്ധ ബെനഡിക്ട് ആയിരത്തിയഞ്ഞൂറ് വര്‍ഷം മുമ്പ് ജനിച്ച് മരിച്ചുപോയ വ്യക്തിയാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. അതിലൊന്നാണ് ഓരോ ദിവസത്തെയും എങ്ങനെ സന്തോഷകരമായി കൊണ്ടാടാം എന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍. ഓരോ ദിവസവും ഭാരപ്പെടുന്ന വിധത്തില്‍ ജീവിക്കുന്നവര്‍ക്ക് വിശുദ്ധന്റെ ഈ നിര്‍ദ്ദേശങ്ങള്‍ ഏറെ പ്രയോജനപ്പെടും. വിശുദ്ധന്‍ പറയുന്നത് എന്താണെന്നല്ലേ?

നിശ്ശബ്ദമായി ദൈവത്തെ ശ്രവിക്കുക

ഇതാണ് ദിവസം സന്തോഷപ്രദമാക്കാനുള്ള ആദ്യത്തെ മാര്‍ഗ്ഗം. നിശ്ശബ്ദതയില്‍ ഈശോ പറയുന്നത് എന്തെന്ന് കേള്‍ക്കുക. അവിടുത്തെ സ്വരം കേള്‍ക്കുക. ദൈവാനുഭവം തിരിച്ചറിയുക. ഉള്ളിലെ ദൈവത്തെ അനുഭവിക്കുക. ഇത് സമാധാനവും സന്തോഷവും നമുക്ക് നല്കും.

ആരോഗ്യമുള്ള മനസ്സോടെ ജോലിയിലേര്‍പ്പെടുക

അലസന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ് അതുകൊണ്ട് ഒരു ദിവസത്തെ പലകാര്യങ്ങള്‍ക്കായി വിനിയോഗിക്കുക, അതില്‍ പ്രാര്‍ത്ഥനയുണ്ട്, വായനയുണ്ട്. ജോലിയുണ്ട്, വ്യായാമമുണ്ട്. എല്ലാം കൃത്യമായ അളവില്‍ കാര്യക്ഷമതയോടെ ചെയ്യുക.

മറ്റുള്ളവരെ സഹായിക്കുക, സേവിക്കുക

മറ്റുള്ളവരെ സഹായിക്കാന്‍ മറന്നുപോകുന്നവരാണ് പല ആത്മീയരും. എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്ക് കുറവുമില്ലതാനും. ആവശ്യമുള്ളവരെ, അര്‍ഹിക്കുന്നവരെ സഹായിക്കുക. അത് സംതൃപ്തിയും സന്തോഷവും നല്കും.

മറ്റുള്ളവരെ ശ്രദ്ധിക്കുക


ഇടപെടുന്ന ഏതുതരം ബന്ധങ്ങളിലും ആദരവും ബഹുമാനവും പുലര്‍ത്തുക. അവരെ ശ്രവിക്കുക. ശ്രദ്ധിക്കുക.

ശിഷ്യത്വം ശീലിക്കുക


ഈശോയുടെ ശിഷ്യരാണെന്ന് മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുക.

നല്ല കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക


നല്ല കാര്യങ്ങള്‍ക്കായിരിക്കട്ടെ ദിവസത്തില്‍ മുന്‍ഗണന നല്കുന്നത്. മദ്യപാനത്തിനോ കുറ്റംപറച്ചിലിനോ വാഗ്വാദങ്ങള്‍ക്കോ ആണ് മുന്‍ഗണന കൊടുക്കുന്നതെങ്കില്‍ അത്തരക്കാര്‍ക്ക് യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാന്‍ കഴിയില്ല.

സമാധാനത്തില്‍ വര്‍ത്തിക്കുക


എല്ലാവരുമായും സമാധാനത്തോടെ ജീവിക്കുക. ഈശോയും അക്കാര്യം പറയുന്നുണ്ടല്ലോ

ഓരോ ദിവസത്തെയും അന്ത്യദിവസമായി പരിഗണിക്കുക


ഇതെന്റെ അവസാനത്തെ ദിവസമാണ് എന്ന മട്ടില്‍ ജീവിക്കുക. അപ്പോള്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!