1. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാണ് ദൈവം എന്ന് തിരിച്ചറിയുക..
“
എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും”(ഫിലിപ്പി 4 : 19 ).
2. ട്രില്ല്യൻ കോടിശ്വരനായ ദൈവത്തിന്റെ ഏകപുത്രനായ യേശു ദരിദ്രനായത് എന്നെയും നിന്നെയും സമ്പന്നനാക്കാനാണ്..
“
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്‍െറ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ” (2 കോറിന്തോസ് 8 : 9 ).
3. നമുക്കുള്ളതൊന്നും നാം നേടിയതല്ല.. ദൈവത്തിൽ നിന്ന് ദാനം കിട്ടിയതാണ്. അതിനുള്ള നന്ദി നാം കാണിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യം..?
“നിങ്ങള്‍ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്‌ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും” (2 കോറിന്തോസ് 9 : 11).
4. ദൈവം നമുക്ക് നൽകിയ നന്മകൾക്ക് എന്ത് പ്രതികരണമാണ് നാം നൽകുന്നത്..?
“അവര്‍ നന്മചെയ്യണം. സത്‌പ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്‌കരും ഉദാരമതികളും ആയിരിക്കയും വേണം”(1 തിമോത്തേയോസ് 6 : 18).
5. ദൈവം സത്യമാണ്.. ദൈവം തരുന്നതും സത്യസന്ധമായിട്ടാണ്..എന്നാൽ നമ്മുടെ അനുദിന വ്യാപാരങ്ങൾ…?
“നിന്‍െറ പ്രവൃത്തികള്‍ സത്യനിഷ്‌ഠമായിരുന്നാല്‍, എല്ലാ ചെയ്‌തികളിലും നിനക്ക് ഐശ്വര്യം കൈവരും. നീതിനിഷ്‌ഠയോടെ ജീവിക്കുന്നവര്‍ക്കു നിന്‍റെ സമ്പാദ്യത്തില്‍നിന്നു ദാനം ചെയ്യുക. ദാന ധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍നിന്നു മുഖം തിരിച്ചുകളയരുത്. അപ്പോള്‍ ദൈവം നിന്നില്‍നിന്നു മുഖം തിരിക്കുകയില്ല” (തോബിത് 4 : 7).
6. ദൈവം തന്റെ പുത്രനെ പോലും നമുക്കായി പങ്കുവെച്ചു.. എന്നാൽ നമ്മളോ… കിട്ടുന്ന തൊക്കെ ആർക്കും കൊടുക്കാതെ പിടിച്ചു വയ്ക്കുന്നു..
“വിശക്കുന്നവനുമായി നിന്‍റെ അപ്പം പങ്കിടുക; നഗ്‌നനുമായി നിന്‍റെ വസ്‌ത്രവും. മിച്ചമുള്ളതു ദാനം ചെയ്യുക. ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്“(തോബിത് 4 : 16 ).
7. നമ്മുടെ സഹായം ആവശ്യമുള്ള വരെ മനപ്പൂർവ്വം അവഗണിച്ചു കൊണ്ട് നമുക്ക് എല്ലാം തന്നവനെ അപമാനിക്കാനും അവഹേളിക്കാനുമാണ് നമ്മുടെ ശ്രമം…
“ദരിദ്രരെ ഞെരുക്കുന്നവന്‍ സ്രഷ്‌ടാവിനെ നിന്‌ദിക്കുന്നു; പാവപ്പെട്ടവരോട് ദയ കാണിക്കുന്നവന്‍ അവിടുത്തെ ബഹുമാനിക്കുന്നു“(സുഭാഷിതങ്ങള്‍ 14 : 31).
8. കാണപ്പെടുന്ന മനുഷ്യനെ കണ്ടില്ലെന്നു നടിച്ചു കൊണ്ട് ആർക്കും കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല..
“ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”(മത്തായി 10 : 42).
9.പങ്കുവയ്ക്കാൻ മനസ്സുള്ളവർക്കാണ് സ്വർഗ്ഗീയ സമ്പത്തിൽ നിന്ന് കൂടുതൽ ഓഹരി ലഭിക്കുക..
“അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്‌ഷണം ഉള്ള വനും അങ്ങനെ ചെയ്യട്ടെ”(ലൂക്കാ 3 : 11)
10.ദിവസവും ദേവാലയത്തിൽ പോയതുകൊണ്ടോ.. സുദീർഘമായി പ്രാർത്ഥിച്ചതുകൊണ്ടോ… ജപമാലകൾ കുറെ ചൊല്ലി കൂട്ടിയതുകൊണ്ടോ അനുഗ്രഹം ലഭിക്കില്ല..
സക്കേവൂസിനെപ്പോലെ..
“മാനസാന്തരത്തിനു യോജി ച്ചഫലം പുറപ്പെടുവിക്കുവിൻ“(മത്തായി 3 : 8).
11.നമുക്കാവശ്യമുള്ളത് അളന്നെടുക്കാൻ അളവു പാത്രം നമ്മുടെ കയ്യിൽ തന്നിരിക്കുന്നു.. ആവശ്യമുള്ളത് അളന്നെടുക്കാൻ കഴിയുന്നില്ലെങ്കിൽ അത് നമ്മുടെ പോരായ്മയല്ലെ…?
“കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും”(ലൂക്കാ 6 : 38).
12.കർത്താവേ കർത്താവേ എന്ന് നിരന്തരം വിളിച്ചു നടന്നതു കൊണ്ടു മാത്രം കാര്യമില്ല.
“പിതാവായ ദൈവത്തിന്‍െറ മുമ്പില്‍ പരിശുദ്‌ധവും നിഷ്‌കളങ്കവുമായ ഭക്‌തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്‍െറ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്‌ഷിക്കുക”(യാക്കോബ് 1 : 27).
13.ദൈവത്തിന്റെ മുന്നിൽ കള്ളം പറഞ്ഞ് ഒന്നും നേടാനാവില്ല.
“ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല” (1 യോഹന്നാന്‍ 4 : 20).
14.സമ്പത്തും ആരോഗ്യവും മക്കളും തൊഴിലും ഉൾപ്പെടെ എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്.. അത് സ്വന്തമാക്കാൻ ചില നിബന്ധനകളുണ്ട്..
“ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ കല്‍പ നകള്‍ അനുസരിച്ചാല്‍ അനുഗ്രഹം “(നിയമാവര്‍ത്തനം 11 : 27, 28 അധ്യായം മുഴുവൻ വായിച്ചാൽ അനുഗ്രഹങ്ങളുടേയും.. അനുഗ്രഹ നിഷേധത്തിന്റേയും വലിയ ഒരു പട്ടിക തന്നെ കാണാം..).
15.ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവം നമ്മുടെ യോഗ്യത വിവേചിച്ചറിയുന്നു..
“ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും.അധാര്‍മിക സമ്പത്തിന്‍െറ കാര്യത്തില്‍ വിശ്വസ്‌തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ഥധനം ആരു നിങ്ങളെ ഏല്‍പിക്കും?“(ലൂക്കാ 16 : 10-11).
16.നമുക്കായി ബലിയായവൻ നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്..
“നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്‌ക്കുന്നതിലും ഉപേക്‌ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്”(ഹെബ്രായര്‍ 13 : 16).
17.മറ്റുള്ളവർക്ക് കൊടുക്കുന്നതിനനുസരിച്ച് വർദ്ധിക്കുന്ന ഒന്നാണ് ദൈവത്തിന്റെ അനുഗ്രഹം..
“ഒരാള്‍ ഉദാരമായി നല്‍കിയിട്ടും കൂടുതല്‍ ധനികനാകുന്നു; നല്‍കേണ്ടതു പിടിച്ചുവച്ചിട്ടും മറ്റൊരുവന്‍െറ ദാരിദ്ര്യം വര്‍ധിക്കുന്നു.ഉദാരമായി ദാനം ചെയ്യുന്നവന്‍ സമ്പന്നനാകും; ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും “(സുഭാഷിതങ്ങള്‍ 11 : 24-25).
18.ദശാംശം നൽകാൻ… സ്തോത്ര കാഴ്ച നൽകാൻ… പരസ്നേഹ പ്രവർത്തികൾ ചെയ്യാൻ ഉപേക്ഷകാട്ടരുത്..
“കാഴ്‌ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്; സന്തോഷത്തോടെ ദശാംശം കൊടുക്കുക.അത്യുന്നതന്‍ നല്‍കിയതുപോലെ അവിടുത്തേക്ക് തിരികെക്കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക.കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും”(പ്രഭാഷകന്‍ 35 : 11-13).
ഏറ്റവും കൂടുതൽ ‘വിശ്വാസികൾ ‘ ദുരിതമനുഭവിക്കുന്നത്… ആത്മഹത്യയിൽ അഭയം തേടുന്നത് സാമ്പത്തിക തകർച്ച കാരണമോ, കടബാധ്യത മൂലമോ ആണ്.ദൈവം സാമ്പത്തികമായി അനുഗ്രഹിക്കുമ്പോൾ അതനുസരിച്ച് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് കാണിക്കണം.. അതനുസരിച്ച് കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കും. നന്ദിയില്ലാത്ത കുഷ്ഠരോഗികളെ പോലെയാകരുത്..