നിക്കരാഗ്വ:ഓഗസ്റ്റ് 19 ന് ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്ത ബിഷപ്‌റൊളാന്‍ഡോ അല്‍വാരസിനെ വീട്ടുതടങ്കലിലാക്കാന്‍ നിക്കരാഗ്വന്‍ ഭരണകൂടം തീരുമാനിച്ചു. മാത്താഗാല്‍പാ രൂപതാധ്യക്ഷനാണ് ഇദ്ദേഹം. ഡിസംബര്‍ 13 നാണ് ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കാന്‍ ഭരണകൂടം പ്രഖ്യാപനം നടത്തിയത്.
ഇതുസംബന്ധിച്ച കേസിലെ ആദ്യവാദം ജനുവരി10 ന് നടക്കും. രൂപതാമന്ദിരത്തില്‍ ഓഗസ്റ്റ് 19 ന് അധികാരപ്രയോഗം നടത്തി പ്രവേശിച്ച പോലീസ് മെത്രാനെ വീട്ടുതടങ്കലില്‍ വയ്ക്കുകയും വൈദികരെയും സെമിനാരിക്കാരെയും ജയിലില്‍ അടയ്ക്കുകയുമായിരുന്നു.