Monday, December 30, 2024
spot_img
More

    പുതുവര്‍ഷം മനോഹരമാക്കാം,പരിശുദ്ധ അമ്മയുടെ വഴിയിലൂടെ…

    പുതുവര്‍ഷത്തിന്റെ ഏതാനും ദിനങ്ങള്‍ നാം പിന്നിട്ടതേയുള്ളൂ. ഇനിയും എത്രയെത്ര ദിനങ്ങള്‍ കൂടി നമ്മെ കാത്തിരിക്കുന്നു. ഈ ദിവസങ്ങളെ ദൈവാനുഗ്രഹപ്രദമാക്കാന്‍ പരിശുദ്ധ അമ്മുടെ ചില മനോഭാവങ്ങളും സമീപനങ്ങളും സ്വായത്തമാക്കുന്നത് വളരെ നന്നായിരിക്കും.

    സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലും ശാന്തമായിരിക്കുക

    നമ്മുടെ നിയന്ത്രണത്തിന് നില്ക്കാത്ത ഒരുപാട കാര്യങ്ങളുണ്ട്. നിയന്ത്രണാതീതമായ ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോള്‍ അല്ലെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ഭയപ്പെടാതിരിക്കുക. മാതാവിന്റെ ജീവിതം നമ്മോട്പറയുന്നത് അതാണ്. ജീവിതത്തില്‍ പല അസാധാരണ അനുഭവങ്ങളിലൂടെയും കടന്നുപോയവളായിരുന്നു മാതാവ്. പക്ഷേ അപ്പോഴൊന്നും മാതാവ് പരിഭ്രാന്തയായില്ല.മറിച്ച ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങി. എല്ലാം ദൈവത്തിന് വി്ട്ടുകൊടുത്തു. ഈ രീതി നമുക്കും പിന്തുടരാം.

    ആമ്മേന്‍ പറയാന്‍ പഠിക്കുക

    നോ പറയാന്‍ എളുപ്പമാണ്. പക്ഷേ യെസ് പറയാന്‍ ബുദ്ധിമുട്ടാണ്. കാരണം ചില യെസുകള്‍ നമ്മുടെ ജീവിതത്തെ വല്ലാതെ മുറിപ്പെടുത്തിക്കളയും. യെസ്പറയണോ നോ പറയണോ എന്നത് നമ്മുടെ തീരുമാനമാണ്.പക്ഷേ അക്കാര്യങ്ങളെ ദൈവകരങ്ങളിലേക്ക് സമര്‍പ്പിച്ചതിന് ശേഷം യെസ്പറയുക. അത് നമ്മുടെ ജീവിതത്തില്‍ വലിയ ദൈവാശ്രയബോധത്തിന് വഴിയൊരുക്കും.

    നിയമങ്ങള്‍ അനുസരിക്കുക

    ദൈവികനിയമങ്ങള്‍ മാത്രം പോരാ രാഷ്ട്രനിയമങ്ങളും അനുസരിക്കുക. ദൈവപുത്രന്് ജന്മം കൊടുക്കുന്നവള്‍ എന്ന പേരില്‍ യാതൊരുവിധആനൂകൂല്യങ്ങളും മറിയം സ്വീകരിക്കുന്നില്ല. അതുകൊണ്ടാണല്ലോ ഗര്‍ഭിണിയായിരുന്നിട്ടും ബെദ്‌ലഹേമില്‍ പേരെഴുതിക്കാനായി ജോസഫിനൊപ്പം യാത്രയാകുന്നത്. നിയമങ്ങളെ അനുസരിക്കാന്‍ തയ്യാറാവുക.

    മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാവുക

    മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കാന്‍ തയ്യാറാവുക. എലിസബത്തിനെ സന്ദര്‍ശിക്കാനും ശുശ്രൂഷിക്കാനും തയ്യാറായ മാതാവിന്റെ സന്നദ്ധത നമുക്ക്ും ശീലമാക്കാം.

    എളിമയുണ്ടായിരിക്കുക

    ജീവിതത്തില്‍ പല നേട്ടങ്ങളും നമുക്കുണ്ടായേക്കാം.സാമ്പത്തികാഭിവൃദ്ധി,ജോലി,വീട്,സൗന്ദര്യം, ആരോഗ്യം… എല്ലാം ദൈവം തന്നതാണെന്ന വിചാരത്തോടെ എളിമയോടെ സ്വീകരിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!