ദൈവാനുഗ്രഹം എല്ലാവരുടെയും സ്വപ്‌നവും ആഗ്രഹവുമാണ്. ദൈവാനുഗ്രഹം നേടാന്‍ നേര്‍ച്ചകാഴ്ചകള്‍ നേരുന്നവരും ഉപവാസമെടുക്കുന്നവരും നൊവേനകളില്‍ പങ്കെടുക്കുന്നവരും ധാരാളം. പക്ഷേ ഇങ്ങനെയൊക്കെ ചെയ്തിട്ടും ദൈവാനുഗ്രഹം അപ്രാപ്യമാണ് പലര്‍ക്കും.
എങ്ങനെയാണ് ദൈവാനുഗ്രഹം സ്വന്തമാക്കേണ്ടതെന്ന് അവര്‍ തലപുകഞ്ഞാലോചിക്കുന്നു. എന്നാല്‍ ഇത്തരക്കാര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ദൈവാനുഗ്രഹം സ്വന്തമാക്കാനും ദൈവം നമ്മുടെമേല്‍ അനുഗ്രഹം ചൊരിയാനും ഒരു എളുപ്പമാര്‍ഗ്ഗമുണ്ട്. മറ്റൊന്നുമല്ല അത്. ദൈവകല്പനകള്‍ പാലിക്കുക എന്നതാണ് ആ എളുപ്പമാര്‍ഗ്ഗം.
നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്ന് ഞാന്‍ നിനക്ക്‌നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും എന്നാണ് നിയമാവര്‍ത്തനം 28:1 പറയുന്നത്. വചനം തുടര്‍ന്ന് ഇങ്ങനെ പറയുന്നു
അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെ മേല്‍ ചൊരിയും. നഗരത്തിലും വയലിലും നീ അനുഗ്രഹീതനായിരിക്കും. നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും. നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന് കലവും അനുഗ്രഹിക്കപ്പെടും.സകല പ്രവൃത്തികളിലും നീ അനുഗ്രഹീതനായിരിക്കും.( നിയമാ 28:2-6)
അതുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ദൈവകല്പനകള്‍പാലിക്കാതെ മറ്റൊരു മാര്‍ഗ്ഗമില്ല.