രോഗീലേപനത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അത് മരണാസന്നര്‍ക്ക് മാത്രം നല്കുന്നതാണ് എന്നത്. പക്ഷേ രോഗീലേപനം മരണാസന്നര്‍ക്ക് മാത്രമല്ല നല്കാവുന്നത്. രോഗമോ വാര്‍ദ്ധക്യമോ മൂലം ആരെങ്കിലും മരിക്കത്തക്ക സാഹചര്യത്തിലായാല്‍ അയാള്‍ക്ക് ഈ കൂദാശ ,സ്വീകരിക്കുവാന്‍ സമുചിതമായ സമയം തീര്‍ച്ചയായും വന്നുകഴിഞ്ഞു എന്നാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വ്യക്തമാക്കുന്നത്.
ഒന്നിലധികംതവണ ഈ കൂദാശ സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. വലിയ ശസത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്ക് ഈ കൂദാശ സ്വീകരിക്കാവുന്നതാണ്. ജീവന്‍ രക്ഷിക്കുന്നതില്‍ ശസ്ത്രക്രിയ പരാജയപ്പെട്ടാല്‍ നിര്‍മ്മലമനസ്സാക്ഷിയോടെയുള്ള ദൈവദര്‍ശനം വ്യക്തിക്ക് സ്വന്തമാകുന്നുവെന്ന ഗുണം ഇതിനുണ്ട്.