ക്രിസ്ത്യാനിയാണെങ്കില്‍ നല്ല ക്രിസ്ത്യാനിയാകണം എന്ന് പ്രസിദ്ധ ധ്യാനഗുരു ഫാ.ഡൊമിനിക് വാളന്മനാല്‍. സ്വര്‍ഗ്ഗത്തിന്റെ മക്കളാകണമെങ്കില്‍ വിശുദ്ധിയുണ്ടായിരിക്കണം. വിശുദ്ധിക്കെതിരായി പാപം ചെയ്യരുത്. ആരു നിര്‍ബന്ധിച്ചാലും പാപം ചെയ്യരുത്.
രണ്ടുവള്ളത്തില്‍കാലുവച്ചുകൊണ്ടുള്ള ഹല്ലേലൂയ വിളിയും സ്‌ത്രോത്രംവിളിയും പാടില്ല. രണ്ടുതരത്തിലുളള ജീവിതം പാടില്ല. എല്ലാവരോടും കോമ്പ്രമൈസ് പാടില്ല.
പാപത്തെ കാണുമ്പോള്‍ വീട്ടില്‍ കയറ്റി ഇരുത്തരുത്. കള്ളക്രിസ്ത്യാനിയാകരുത്. ക്രിസ്ത്യാനിയാകുകയാണെങ്കില്‍ നല്ല ക്രിസ്ത്യാനിയാകണം. വിശുദ്ധനായ ക്രിസ്ത്യാനി. അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു.