പലര്‍ക്കും അധികം പരിചയമില്ലാത്ത ഒരു പേരാണ് സൊസ്തനേസ്. ഇങ്ങനെയൊരു കഥാപാത്രം ബൈബിളില്‍ എവിടെയാണൈന്ന് പോലും പലര്‍ക്കും അറിയില്ല.പഴയനിയമത്തിലായിരിക്കുമോ എന്ന് സന്ദേഹപ്പെടുന്നവരും കുറവല്ല.
എന്നാല്‍ സൊസ്തനേസിനെക്കുറിച്ചുള്ള പരാമര്‍ശം അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലാണ് ഉളളത്. ബൈബിളില്‍ ഉടനീളം രണ്ടുതവണ മാത്രമേ ഈ പേരു പരാമര്‍ശിക്കുന്നുള്ളൂ. അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 18:12-17 മുതലുള്ള ഭാഗങ്ങളിലാണ് സൊസ്തനേസിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
വിശുദ്ധ പൗലോസിന്റെ സഹോദരനായിട്ടാണ് സൊസ്തനേസിനെ പരിഗണിച്ചിരിക്കുന്നത്.