Wednesday, January 8, 2025
spot_img

ദൈവപിതാവിനോടുള്ള ഏറ്റവും അമൂല്യമായ പ്രാര്‍ത്ഥനയെക്കുറിച്ച് മാതാവ് പറയുന്നത് കേട്ടോ

ദൈവപിതാവിനോടുള്ള ഏറ്റവും അമൂല്യമായ പ്രാര്‍ത്ഥന ജപമാലയാണ്. ആത്മാക്കളെ പ്രത്യേകമാം വിധം മാതാവിനോട് ഐക്യപ്പെടുത്തുന്നതും ഈ ഭൂമിയില്‍ വിശ്വാസത്തില്‍ സഭയെ പണിതുയര്‍ത്തുന്നതും ആ്ത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതുമായ ഉറപ്പുളള മാര്‍ഗ്ഗമാണ് ജപമാല. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മാതാവ് തുടര്‍ന്ന് ഇങ്ങനെ പറയുന്നു: ഹൃദയത്തില്‍ നീ ഇനിയും ഒരുപാട് വളരാനുണ്ട് എന്നെനിക്ക് നന്നായറിയാം. ഏറ്റവും പരിശുദ്ധമായ ഈ ജപമാലയിലൂടെ നിന്റെ ഹൃദയത്തില്‍ പരി്ശ്രമിക്കുക. നിന്റെ ഹൃദയംകാണുന്നകര്‍ത്താവ് നിന്നെഅനുഗ്രഹിക്കും,പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക.. പ്രാര്‍ത്ഥിക്കുക..

മാതാവിന്റെ ഈ വാക്കുകളോട് ചേര്‍ന്ന് നമുക്ക് ജപമാലയെന്ന അമൂല്യമായ പ്രാര്‍ത്ഥനയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!