നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം; 11 മരണം

അബൂജ: നൈജീരിയായില്‍ നിന്ന് വിലാപങ്ങള്‍ നിലയ്ക്കുന്നില്ല. ക്രൈസ്തവ പീഡനത്തിന്റെ മുറവിളികള്‍ നിശ്ബ്ദമാക്കപ്പെടുന്നുമില്ല. ക്രൈസ്തവര്‍ക്കെതിരെ ക്രൂരമായ പീഡനം കൂടി കഴിഞ്ഞ ദിവസംഅരങ്ങേറിയിരിക്കുന്നു.

ഇത്തവണ 11പേരാണ് കൊല്ല്‌പ്പെട്ടത്.ഇതില്‍ ഏറെയും കത്തോലിക്കരാണ്. ഫുലാനികളാണ്അക്രമത്തിന് പിന്നില്‍. ഇസ്ലാമിക് സ്റ്റേറ്റ്‌സ് പോലും ചെയ്യാത്ത കൊടും ക്രൂരതകളാണ് ഇവിടെ അരങ്ങേറിയത്. ജനുവരി 19 നായിരുന്നു ഈ ദുരന്തം.

വൈദികരുള്‍പ്പടെയുള്ളവരെ തട്ടിക്കൊണ്ടുപോകുക, കൊല ചെയ്യുക, സ്വത്തും ഭൂമിയും തട്ടിയെടുക്കുക, തുടങ്ങിയവയാണ് ക്രൈസ്തവര്‍ ഇവിടെ നേരിട്ടുകൊണ്ടിരിക്കുന്നത്. വംശഹത്യയുടെ ഭാഗമായിട്ടാണ്ഈ പീഡനങ്ങള്‍.

തുടര്‍ച്ചയായി അക്രമം നടന്നുകൊണ്ടിരിക്കുമ്പോഴുംഅക്രമികളെ പിടികൂടാനോ അക്രമം തടയാനോ ഭരണകൂടത്തിന് സാധിക്കുന്നില്ല. ഇത് അക്രമികള്‍ക്ക് ധൈര്യം പകരുകയും ക്രൈസ്തവരെ ഭയാകുലരാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates