ഉത്ഭവപാപം എന്താണെന്ന് നമുക്കറിയാം. നാം എല്ലാവരും ഉത്ഭവപാപത്താല്‍ജനിച്ചവരാണ്. അതെ,ഉത്ഭവപാപം ഓരോ വ്യ്ക്തിക്കുമുണ്ട്. എങ്കിലും അതിന് വ്യക്തിപരമായ ഒരുതെറ്റിന്റെ സ്വഭാവമില്ല. ഉത്ഭവപാപത്തോടെ ജനിച്ചതിനാല്‍ നാം പാപം ചെയ്യാന്‍ വിധിക്കപ്പെട്ടവരാണോ.. ഇങ്ങനെയൊരു സംശയം പൊതുവെയുണ്ട്. ഇതേക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിവരിക്കുന്നത്ഇങ്ങനെയാണ്.
ഉത്ഭവപാപമുള്ളതിനാല്‍പാപം ചെയ്യാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നില്ല. ഉത്ഭവപാപത്താല്‍ നാം ആഴത്തില്‍ മുറിവേല്പിക്കപ്പെടുകയും പാപത്തിലേക്ക് ചായ് വുള്ളവനായിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവസഹായത്താല്‍ നന്മ ചെയ്യാന്‍ നാം കഴിവുള്ളവരാണ്.