Wednesday, January 15, 2025
spot_img
More

    ശുദ്ധീകരണസ്ഥലത്ത് ചെലവഴിക്കേണ്ടിവരുന്ന കാലാവധി കുറയ്ക്കാന്‍ ഇതാണ് എളുപ്പമാര്‍ഗ്ഗം

    നന്മരണമാണ് എല്ലാവരുടെയും സ്വപനം. സ്വര്‍ഗ്ഗമാണ് എല്ലാവരുടെയും ലക്ഷ്യം. എങ്കിലും സര്‍വ്വനന്മയായ ദൈവത്തിലെത്തിച്ചേരണമെങ്കില്‍ വ്യക്തികളായ നമുക്ക് ശുദ്ധീകരണം ആവശ്യമാണ്.ചിലര്‍ ജീവിതകാലത്ത് ഈ ശുദ്ധീകരണപ്രക്രിയയിലൂടെ കടന്നുപോകുന്നു.വേറെ ചിലര്‍ മരണാനന്തരം ഈ ശുദ്ധീകരണത്തിലൂടെ കടന്നുപോകുന്നു.

    മരണാനന്തരമുള്ള ശുദ്ധീകരണ കാലാവധി കുറയ്ക്കാനും വേഗം സ്വര്‍ഗ്ഗപ്രാപ്തി കൈവരിക്കാനുമായി ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ചില മാര്‍ഗ്ഗങ്ങള്‍ നാം സ്വീകരിക്കേണ്ടതുണ്ട്. ഇതിലൂടെ ശുദ്ധീകരണകാലാവധി കുറയ്ക്കാന്‍ കഴിയുമെന്നാണ് ചിലവെളിപാടുകള്‍ പറയുന്നതും വിശുദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നതും. ഏതാണ് ഈ മാര്‍ഗ്ഗം എന്നല്ലേ.

    യേശുനാമം ഉ്ച്ചരിക്കുക., യേശുനാമം ആവര്‍ത്തിച്ചുകൊണ്ടിരിക്കുക. ശുദ്ധീകരണസ്ഥലത്തെ ഭീകരമായ അഗ്നിയില്‍ നിന്നും മുഴുവനായുള്ള മോചനത്തിനും ഇതുവഴി തെളിക്കുന്നു. അനേകം വിശുദ്ധരുടെ ജീവിതാവസാനനാളുകളില്‍ അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത് ഒരേയൊരു വാക്കായിരുന്നു.യേശുവേ..യേശുവേ..

    നമുക്കും ആ വാക്ക് ആവര്‍ത്തിക്കാം. നന്മരണം നമുക്ക് ലഭിക്കുക തന്നെ ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!