പരസ്യത്തില്‍ പറയുന്നതുപോലെയാണ് അത്. പ്രാര്‍ത്ഥിക്കാന്‍ എത്രയെത്ര കാരണങ്ങള്‍.. പക്ഷേ പ്രാര്‍ത്ഥിക്കുന്നതെല്ലാം, ചോദിക്കുന്നതെല്ലാം ദൈവം നമുക്ക് തരുന്നുണ്ടോ?. ചിലപ്പോള്‍ ലഭിക്കും. ചിലപ്പോള്‍കിട്ടില്ല. അതുകൊണ്ടാണ് പ്രാര്‍ത്ഥനയുടെ ഫലദായകത്വത്തെക്കുറിച്ച് ചിലനേരങ്ങളിലെങ്കിലും സംശയം ഉടലെടുക്കുന്നത്.
എന്തുകൊണ്ടാണ് പ്രാര്‍ത്ഥിക്കുന്നതെല്ലാം കിട്ടാതെ വരുന്നത്? എങ്ങനെയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്? യേശു ഇതിന് കൃത്യമായ മറുപടി നല്കുന്നുണ്ട്.
യേശുവിന്റെ കണ്ണുകളിലൂടെ എന്ന കൃതിയിലാണ് ഈ മറുപടിയുളളത്. എന്താണ് ഈ മറുപടിയെന്നല്ലേ..പറയാം:
പ്രാര്‍ത്ഥനയിലൂടെ സ്‌നേഹത്തില്‍ ദൈവത്തോടു ചോദിക്കുമ്പോള്‍ ദൈവം നിങ്ങളോട് ഉത്തരമരുളുമെന്ന് വിശ്വസിക്കുകയും മടുപ്പുകൂടാതെ ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ അക്കാര്യം നിങ്ങള്‍ക്ക് ഏറ്റം അനുയോജ്യമെങ്കില്‍ ദൈവം അനുവദിച്ചുതരും.
ഈ വാക്കുകളില്‍ നിന്ന് നാം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഇതാണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ സ്‌നേഹം വേണം. ഉത്തരം കി്ട്ടുമെന്ന വിശ്വാസം വേണം. മടുക്കരുത്. ചോദിക്കുന്ന കാര്യങ്ങള്‍ നമുക്കേറ്റവും അനുയോജ്യമായിരിക്കണം.
ഇനിപറയൂ നമ്മുടെ പ്രാര്‍ത്ഥനയുടെ സ്വഭാവം ഈ വാക്കുകളുമായി യോജിച്ചു പോകുന്നുണ്ടോ?