spot_imgspot_imgspot_imgspot_img

2024 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയില്‍?

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിനായി ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് വ്യക്തമായ സൂചന. ആഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വിമാനത്തില്‍വച്ച് പത്രലേഖകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തവര്‍ഷത്തെ അപ്പസ്‌തോലികപര്യടനത്തില്‍ ഇന്ത്യയും ഉണ്ടാവുമെന്നാണ് പാപ്പായുടെ വാക്ക്. ഭാരതം ഏറെ നാളായികാത്തിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനകം പലവട്ടം ഭാരതസന്ദര്‍ശനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

2021 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാപ്പായുമായികൂടിക്കാഴ്ച നടത്തിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates