വ്യക്തിബന്ധങ്ങള്‍ തകരാറിലാകുന്നതിന്റെപ്രധാന കാരണം എന്തായിരിക്കും? മുതലാളിയുംതൊഴിലാളിയും മുതല്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വരെയുള്ള എത്രയെത്ര ബന്ധങ്ങളാണ് തകര്‍ന്നുപോകുന്നത്. കുടുംബജീവിതത്തിലേക്ക് നോക്കുകയാണെങ്കില്‍ ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലുംസഹോദരങ്ങള്‍ തമ്മിലുമെല്ലാമുള്ള ബന്ധങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന്റെ കാരണം?
പലപല കാരണങ്ങള്‍ നിരത്താനുണ്ടെങ്കിലും ആദ്യത്തേതുംശക്തവുമായ കാരണം ഒന്നാണ്. സംസാരത്തിലുള്ള തെറ്റുകള്‍..കുറവുകള്‍..
അവന്റെ നാക്ക് ശരിയല്ല എന്ന് നാട്ടിന്‍പ്പുറങ്ങളില്‍ ഒരു ചൊല്ലുണ്ട്. ശരിയാണ്, നാവ് അനാവശ്യമായി സംസാരിച്ചാല്‍ അത് അപകടം ചെയ്യും. ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ തക്കവിധത്തിലുളളതാണ് നാവ് എന്ന ചെറിയ അവയവം. അതിനെ വരുതിയിലാക്കാന്‍ കഴിഞ്ഞാല്‍ നാം വിജയിച്ചു. വചനം പറയുന്നത് കേള്‍ക്കൂ:
നമ്മെ അനുസരിക്കുന്നതിന് വേണ്ടി കുതിരയുടെ വായില്‍ കടിഞ്ഞാണ്‍ ഇടുമ്പോള്‍ അതിന്റെ ശരീരം മുഴുവനെയും നാം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. വളരെ വലുതും ശക്തമായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെ ചെറിയ ചുക്കാനുപയോഗിച്ച് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് കപ്പിത്താന്‍ അതിനെ നയിക്കുന്നു. അതുപോലെ നാവ് വളരെ ചെറിയ അവയവമാണ്.(യാക്കോബ്3:5)
തിരുവചനം മറ്റൊരിടത്ത് ഇതിന് വിശദീകരണം നല്കുന്നത് ഇങ്ങനെയാണ്:
നാമെല്ലാവരും പലവിധത്തില്‍ തെറ്റ് ചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്റെശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവന്കഴിയും( യാക്കോ 3:2)
അതെ നമുക്ക് നാവിനെ നിയന്ത്രിക്കാം.അതുവഴി ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കുകയും ചെയ്യാം.