Saturday, March 15, 2025
spot_img
More

    അറ്റ്‌ലാന്റ എയര്‍പോര്‍ട്ടില്‍ ഇനിമുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും ദിവ്യകാരുണ്യാരാധന

    അറ്റ്‌ലാന്റ: ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളമായ അറ്റ്‌ലാന്റയില്‍ ഇനി മുതല്‍ നിത്യാരാധനചാപ്പലും. എല്ലാ ദിവസവും 24 മണിക്കൂറും ദിവ്യകാരുണ്യാരാധനയ്ക്ക് സൗകര്യമൊരുക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ചാപ്പലിന്റെ കൂദാശ നടന്നത്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ കരുത്ത് പകരാന്‍ ഇതിലൂടെസാധിക്കും.

    അ്റ്റ്‌ലാന്റ അതിരൂപതയുടെയും അറ്റ്‌ലാന്റ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ചാപ്ലയ്‌ന്റെയും സഹകരണത്തോടെയാണ് ദിവ്യകാരുണ്യാരാധനകേന്ദ്രം യാഥാര്‍ത്ഥ്യമായത്.

    ദിവസത്തില്‍ 300,000 യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളമാണ് ഇത്. 64,000 ജീവനക്കാരും ഇവിടെയുണ്ട്്.ചെറിയൊരു നഗരംപോലെയാണ് വിമാനത്താവളം അനുഭവപ്പെടുന്നത്. ശനി,ഞായര്‍ ദിവസങ്ങളില്‍ ഇവിടെ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!