മികച്ച ജോലിക്കുള്ള വിദ്യാഭ്യാസമുണ്ട്, അതിനുള്ളകഴിവുമുണ്ട്. പക്ഷേ ജോലി മാത്രം കിട്ടുന്നില്ല. അല്ലെങ്കില്‍ യോഗ്യതയ്ക്കും അര്‍ഹതയ്ക്കനുസരിച്ചുമുള്ള ജോലിലഭിക്കുന്നില്ല. നമ്മുടെ യുവജനങ്ങളില്‍ നല്ലൊരു ശതമാനവും ഇ്ത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ്. അവര്‍ ഇ്ക്കാരണത്താല്‍ ദു:ഖിതരുമാണ്. തന്മൂലം അവരുടെ മാതാപിതാക്കളും. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ചെറുപ്പക്കാരും അവര്‍ക്കുവേണ്ടി മാതാപിതാക്കളും ചില തിരുവചനങ്ങള്‍ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് ഏറെ ഫലദായകമായിരിക്കും.വചനത്തിന്റെ ശക്തിയാല്‍,വചനം നല്കുന്നവാഗ്ദാനത്താല്‍ ദൈവം ജീവിതത്തില്‍ ഇടപെടുമെന്ന് ഉറച്ചുവിശ്വസിക്കാം.പ്രസ്തുത വചനങ്ങള്‍ താഴെ കൊടുക്കുന്നു.
കര്‍ത്താവില്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക. സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്ന് നിനക്ക് വഴി കാണിച്ചുതരും( സുഭാ 3:5-6)
അവിടുന്ന് നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ. അവിടുന്ന് നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ( സങ്കീ 20:4)
ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും( മത്തായി7:7)
അതിനാല്‍ ഞാന്‍ പറയുന്നു പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിന്‍. നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും ( മാര്‍ക്കോസ്11:24)
ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാവുകയും ചെയ്യും.( യോഹ 16:24)
ഈ വചനങ്ങളുടെ യോഗ്യതകളാല്‍ നമുക്ക് ജോലിസംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളെയും ദൈവത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം.