Sunday, December 22, 2024
spot_img
More

    സാത്താന്റെ പ്രലോഭനങ്ങളെ തോല്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

    ആത്മീയജീവിതം ഒരു പോരാട്ടമാണ്. ആ പോരാട്ടത്തില്‍ എങ്ങനെ ജയിക്കണമെന്നത് പലപ്പോഴും നമ്മുക്കറിയില്ല. അതുകൊണ്ടാണ് നാം പരാജിതരാകുന്നത്. ഈ പോരാട്ടത്തില്‍ നമ്മെതോല്പിക്കുന്നത് സാത്താനാണ്. സാത്താന്‍ ഇല്ല എന്ന് പറയുന്നത് പുരോഗമനത്തിന്റെ ഭാഗമായിരിക്കാം. പക്ഷേ സാത്താന്‍ ഇന്നും ഈ ലോകത്തിലുണ്ട് എന്നതാണ് വാസ്തവം. പലതരത്തിലുള്ള പ്രലോഭനങ്ങള്‍ നമുക്ക് നല്കുന്നത് സാത്താനാണ്. ഈ പ്രലോഭനങ്ങളെ നേരിടാന്‍ എന്തൊക്കെയാണ് മാര്‍ഗ്ഗങ്ങളെന്ന് നോക്കാം:

    നമുക്ക് വിവേചനവരം നല്കുന്നത് പരിശുദ്ധാത്മാവാണ്. നല്ലതും ചീത്തയും നമ്മുടെ മുമ്പിലുണ്ടാവാം. നല്ലതുപോലെ തോന്നിക്കുന്ന തിന്മയുടെ രൂപത്തിലായിരിക്കും ഈ അവതരണം. ഇതില്‍ ഏതു തിരഞ്ഞെടുക്കണം എന്നത് നമ്മുടെ സ്വാതന്ത്ര്യമാണ്. പക്ഷേ നല്ലതു തിരഞ്ഞെടുക്കാന്‍ നമുക്ക് തീര്‍ച്ചയായും പരിശുദ്ധാത്മാവിന്റെ സഹായംവേണം. അതിനായി വിവേചനാവരത്തിന് വേണ്ടി നാം നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.പ്രാര്‍ത്ഥനയുടെ നല്ല പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇത് നമുക്ക് സാധിക്കുകയുള്ളൂ. പ്രലോഭനങ്ങളെ കീഴടക്കാനായി നമുക്ക് വിവേചനവരം ലഭിക്കാനായി പ്രാര്‍ത്ഥിക്കണം.

    ക്രമമില്ലായ്മ സാത്താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. പ്രാര്‍ത്ഥനാജീവിതം തടസപ്പെടുത്താനാണ് സാത്താന്റെ ഏറ്റവും വലിയ ശ്രമം. അതാണവന്‍ ആഗ്രഹിക്കുന്നതും. അതുകൊണ്ട് കൃത്യമായ പ്രാര്‍ത്ഥനാജീവിതത്തിന് നാം രൂപം കൊടുക്കണം. ആയുധമുള്ള ഒരാളെ ആക്രമിക്കാന്‍ ശത്രു ഭയക്കുമല്ലോ. സാത്താനെ തോല്പിക്കാനുള്ള നമ്മുടെ പക്കലുള്ള ആയുധം പ്രാര്‍ത്ഥനയാണ്.

    ദിവ്യകാരുണ്യസന്ദര്‍ശനവും ഇടയ്ക്കിടെയുളള കുമ്പസാരവുമാണ് മറ്റൊരു മാര്‍ഗ്ഗം. പാപരഹിതമായി ജീവിക്കുന്ന ഒരാളെ തോ്‌ല്പിക്കാന്‍ സാത്താന് എളുപ്പം കഴിയാറില്ല. ദിവ്യകാരുണ്യകേന്ദ്രീകൃതമായ ജീവിതം സാത്താനെ തോല്പിക്കാനുളള ശക്തിയുള്ള ആയുധമാണെന്ന് സെന്റ് തോമസ് അക്വിനാസ്പറയുന്നു.

    എല്ലാ മുട്ടുംമടക്കുന്ന യേശുനാമമാണ് മറ്റൊരു ആയുധം.യേശുനാമത്തിന്റെ മുമ്പില്‍പിടിച്ചുനില്ക്കാന്‍ കഴിയാതെ സാത്താന്‍ ഓടിപ്പോകും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!