കുമ്പസാരം അനുരഞ്ജനത്തിന്റെ കൂദാശയാണ്. ദൈവത്തോടും മനുഷ്യരോടും നാം അവിടെ അനുരഞ്ജനത്തിലാകുന്നു. അതുകൊണ്ട് തന്നെ അനുതപിച്ച് കുമ്പസാരിച്ചാല്‍ ദൈവത്തിന് നമ്മെ അനുഗ്രഹിക്കാതിരിക്കാനാവില്ല. സൗഖ്യത്തിന്റെ കൂദാശയായി മാത്രമല്ല അനുഗ്രഹത്തിന്റെ കൂദാശയായിട്ടുകൂടിയാണ് പ്രസിദ്ധ ധ്യാനഗുരുക്കന്മാര്‍ കുമ്പസാരത്തെ കാണുന്നത്.
ധ്യാനാവസരങ്ങളില്‍ കുമ്പസാരിച്ച്ുകഴിയുമ്പോള്‍ പലരുടെയും ജോലിതടസ്സങ്ങള്‍,വിവാഹതടസ്സങ്ങള്‍, വിദേശവാസ തടസ്സങ്ങള്‍,എല്ലാം മാറിക്കിട്ടുന്നതായി അവര്‍ സാക്ഷ്യങ്ങളെ ഉദ്ധരിക്കുന്നു. രോഗങ്ങള്‍ മാറുന്നതായും അനുഭവമുണ്ട്.
അതുകൊണ്ട് നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടാന്‍, വ്യക്തിപരമായി അനുഗ്രഹം പ്രാപിക്കാന്‍ നാം തീര്‍ച്ചയായും കുമ്പസാരിക്കുക കൂടി ചെയ്യേണ്ടതുണ്ട്. നമുക്ക് ആത്മാര്‍ത്ഥമായി കുമ്പസാരിക്കാം.അതുവഴി ആത്മീയവും ഭൗതികവുമായ നന്മകള്‍ സ്വന്തമാക്കുകയും ചെയ്യാം.