കാവല്‍ മാലാഖയുമായി മത്സരമോ? അതെ ചില മത്സരങ്ങളും നടത്തിയിട്ടുണ്ട് ഈ വിശുദ്ധ. ഈ വിശുദ്ധയുടെ പേരാണ് ജെമ്മ ഗല്‍ഗാനി.
കാവല്‍മാലാഖയുമായി പലപ്പോഴും സ്‌നേഹസംഭാഷണത്തിലേര്‍പ്പെട്ടിരുന്ന വ്യക്തിയായിരുന്നു ജെമ്മ. രണ്ടുപേരും കൂടി പലപ്പോഴും ഒരു മത്സരം നടത്തുകയും ചെയ്തിരുന്നു..
മത്സരം മറ്റൊന്നുമായിരുന്നില്ല. ഏറ്റവും ഹൃദ്യമായി യേശുനാമം ഉച്ചരിക്കാന്‍ കഴിയുന്നത് ആര്‍ക്കാണ്? അതായിരുന്നു മത്സരം.
കാവല്‍മാലാഖയുമായി നാം അഭേദ്യമായ ബന്ധം പുലര്‍ത്തേണ്ടതിന്റെ ആവശ്യകത കൂടിയാണ് വിശുദ്ധയുടെ ജീവചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ജെമ്മയുമായി മാലാഖ മുഖാമുഖം സംഭാഷണം നടത്തുകയും ജെമ്മയില്‍ നിന്നുള്ള സംശയങ്ങളും പ്രാര്‍ത്ഥനകളും ദൈവസന്നിധിയിലെത്തിക്കുകയും തിരികെ മാലാഖ അവള്‍ക്ക് മറുപടി നല്കുകയും ചെയ്യുമായിരുന്നുവത്രെ.
ഈശോയുടെ പീഡാസഹനങ്ങളെക്കുറിച്ച് കാവല്‍മാലാഖയാണ് ജെമ്മയെ പഠിപ്പിച്ചിരുന്നത്. പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും പഠിപ്പിച്ചതും മാലാഖ തന്നെ. നമുക്കും കാവല്‍മാലാഖയോട് കൂടുതല്‍ ബന്ധം പുലര്‍ത്താം. കാവല്‍മാലാഖയോട് സംസാരിച്ചുതുടങ്ങാം.
കാവല്‍മാലാഖയെ ദൈവംതന്നെയാണല്ലോ നമുക്ക് സ്വന്തമായി തന്നിരിക്കുന്നത്?