ബലിയര്‍പ്പണത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വിഷയം അതല്ല കിഴക്കോട്ട് തിരിഞ്ഞു ബലിയര്‍പ്പിക്കുന്നത്കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാണോ അതിനെന്താണ് പ്രത്യേകതയെന്നുമാണ്.
കിഴക്കോട്ട് തിരിഞ്ഞു ബലിയര്‍പ്പിക്കുന്നത് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശ്വസിച്ചിരുന്നു.കിഴക്കോട്ട് തിരിഞ്ഞു നിന്ന് പ്രാര്‍ത്ഥിക്കുകയെന്നത് എല്ലാ ക്രിസ്തീയ ദൈവാരാധനയുടെയും പാരമ്പര്യവും സവിശേഷതയുമാണ്. ദൈവാലയം പടിഞ്ഞാറോട്ട് ദര്‍ശനമായി പണിയണമെന്നും ബലിപീഠം ദൈവാലയത്തിന്റെ കിഴക്കുവശത്തായിരിക്കണമെന്നുമാണ് ആരാധനക്രമപണ്ഡിതനായ ലൂയി ബൂയേര്‍ പറയുന്നത്.
ഇതിന് കാരണമായിപറയുന്നവ ഇവയാണ്: കര്‍ത്താവിന്റെ ദ്വിതീയാഗമനം പാര്‍ത്തിരിക്കുന്നതുകൊണ്ടാണ് നാം കിഴക്കോട്ട് അഭിമുഖമായി പ്രാര്‍തഥിക്കുന്നത്. യഹൂദര്‍ ജെറുസലേമിനെ നോക്കിയാണ് പ്രാര്‍ത്ഥിച്ചിരുന്നത് തീര്‍ത്ഥാടകസമൂഹമായ സഭ യുഗാന്തത്തില്‍ ആഗതനാകുന്ന മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്നതിനാല്‍ പ്രാര്‍ത്ഥനകളെല്ലാം കിഴക്കോട്ട് തിരിഞ്ഞാണ് ചൊല്ലിയിരുന്നത്.