Sunday, December 22, 2024
spot_img
More

    ദാനധര്‍മ്മം ചെയ്യുമ്പോള്‍ കിട്ടുന്ന നന്മകളെക്കുറിച്ചറിയാമോ?

    ദരിദ്രര്‍ക്കും ചാരിറ്റി സംഘടനകള്‍ക്കും സാമ്പത്തിസഹായം ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ദാനധര്‍മ്മത്തെ ആത്മാവിന്റെ പ്രവൃത്തിയായിട്ടാണ് പൊതുവെ കാണുന്നത്. മറ്റൊരാളോടുള്ള സ്‌നേഹത്തെ പ്രതി നാം ബോധപൂര്‍വ്വം ചെയ്യുന്ന പ്രവൃത്തിയാണ് അത്. അതുകൊണ്ടുതന്നെ നമ്മുടെ ഈ സന്നദ്ധതയെ, മഹാമനസ്‌ക്കതയെ ദൈവം പ്രത്യേകമായി മാനിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട് ചില തിരുവചനങ്ങളിലൂടെ ഇക്കാര്യം നമുക്ക് ബോധ്യമാകും.

    ദരിദ്രരോട് ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്. അവിടന്ന് ആ കടം വീട്ടും(സുഭാഷിതങ്ങള്‍ 19:17)

    ഉദാരമായി വായ്പ കൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ കൈവരും( സങ്കീര്‍ത്തനം 112:5)

    അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു. അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. അവന്‍ അഭിമാനത്തോടെ ശിരസുയര്‍ത്തി നില്ക്കും( സങ്കീര്‍ത്തനങ്ങള്‍ 112:9)

    വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്നം പോലെയാകും.( ഏശയ്യ 58:10)

    ദയാദൃഷ്ടിയുള്ളവന്‍ അനുഗ്രഹീതനാകും. എന്തെന്നാല്‍ അവന്‍ തന്റെ ആഹാരം ദരിദ്രരുമായി പങ്കുവയ്ക്കുന്നു.( സുഭാഷിതങ്ങള്‍ 22:9)

    ദരിദ്രന് നല്കുമ്പോള്‍ നാം നമുക്ക് തന്നെയാണ് അനുഗ്രഹം നേടിയെടുക്കുന്നത്. അതുകൊണ്ട് ദരിദ്രരെ നമുക്ക് കൂടുതല്‍ സഹായിക്കാം. അതുവഴി നാം തന്നെ അനുഗ്രഹിതരാകുകയാണ് ചെയ്യുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!