സിയൂള്‍: സൗത്ത് കൊറിയായില്‍ വിശ്വസിക്കാവുന്ന മതം കത്തോലിക്കാ വിശ്വാസികളുടേത് മാത്രം. അടുത്തയിടെ നടന്ന സര്‍വ്വേയില്‍ പങ്കെടുത്തവരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 2023 കൊറിയന്‍ ചര്‍ച്ച് സോഷ്യല്‍ ട്രസ്റ്റ് സര്‍വ്വേയില്‍ പങ്കെടുത്തവരുടേതാണ് ഈ അഭിപ്രായം. ജി & കോം റിസേര്‍ച്ച് ഓണ്‍ ബിഹാഫ് ഓപ് ദ ക്രിസ്ത്യന്‍ എത്തിക്‌സ് പ്രാക്ടീസ് മൂവ്‌മെന്റാണ് സര്‍വ്വേ നടത്തിയത്.
ജനുവരി 11 മുതല്‍ 15 വരെ നടത്തിയ സര്‍വ്വേയില്‍ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പടെ ആയിരം പേരാണ് പങ്കെടുത്തത്. 19 വയസിന് മുകളിലുള്ളവരായിരുന്നു കൂടുതല്‍ ആളുകളും. രാജ്യത്ത് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരേയൊരു മതം കത്തോലിക്കരുടേത് മാത്രമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. 21.4 ശതമാനംആളുകളുടേതും ഇതേ അഭിപ്രായമായിരുന്നു. പ്രൊട്ടസ്റ്റന്റ്ുകാര്‍ 16.5 ശതമാനത്തോടെ രണ്ടാം സ്ഥാനവും 15.7 ശതമാനത്തോടെ ബുദ്ധമതം മൂന്നാം സ്ഥാനവും നേടി. കത്തോലിക്കാമതവിശ്വാസം ക്രിയാത്മകമായ സംഭാവനകള്‍ നല്കിയതായും സര്‍വ്വേ പറയുന്നു.