നോമ്പുകാലത്തിന്റെ പുണ്യദിനങ്ങളിലൂടെയാണ് നമ്മുടെ ജീവിതം ഇപ്പോള്‍ കടന്നുപോകുന്നത്. പലതരം ഭക്ത്യാഭ്യാസങ്ങള്‍ ഈ ദിവസങ്ങളില്‍ നാം അനുഷ്ഠിക്കുന്നുണ്ട്. ക്രിസ്തുവിന്റെ പീഡാനുഭവത്തോട് ആത്മനാ ഐക്യപ്പെടുക എന്നതാണ് ഇതുവഴി നാം ലക്ഷ്യമാക്കുന്നത്. ഇതിനായി ഏറ്റവും പ്രയോജനകരമെന്ന് ചില ആത്മീയഗുരുക്കന്മാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
- ജപമാലയിലെ ദു:ഖത്തിന്റെ രഹസ്യം ചൊല്ലി പ്രാര്‍ത്ഥിക്കുക
- ഈശോയുടെ പീഡാനുഭവവുമായി ബന്ധപ്പെട്ട തിരുവചനഭാഗങ്ങള്‍ വായിച്ച് ധ്യാനിക്കുക
- കരുണയുടെ ജപമാല ചൊല്ലുക
- കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുക
- വ്യാകുലമാതാവിനോടുള്ള ഭക്തിയില്‍ വളരുക